ആധുനിക നിലവാരത്തില്‍ നവീകരിച്ച നീണ്ടൂര്‍- കുറുപ്പന്തറ റോഡിന്റെ സമര്‍പ്പണം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പ് റോഡുകള്‍ മുഴുവന്‍ ബി.എം.ബി.സി നിലവാരത്തില്‍ നവീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടന്നുവരികയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. നീണ്ടൂരിലെ കൈപ്പുഴക്കാറ്റ് ടൂറിസം പദ്ധതിയുടെ സാങ്കേതികാനുമതിക്കായുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതായി മന്ത്രി വി.എന്‍ വാസവനും പറഞ്ഞു.
0 Comments