Breaking...

9/recent/ticker-posts

Header Ads Widget

തരിശ് നില നെല്‍കൃഷിക്ക് തുടക്കമായി



മീനച്ചില്‍ ഗ്രാമ പഞ്ചായത്ത് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍  തരിശ് നില നെല്‍കൃഷിക്ക് തുടക്കമായി.  ചീങ്കല്ല് പാടശേഖരത്തില്‍ നെല്‍കൃഷി വിത ഉദ്ഘാടനം ജോസ് K മാണി MP നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി അദ്ധ്യക്ഷത വഹിച്ചു. 


അത്യുല്‍പ്പാദന ശേഷിയുള്ള ഉമ നെല്‍വിത്താണ് കൃഷി ചെയ്യുന്നത്.  പഞ്ചായത്തിലെ തരിശായി കിടക്കുന്ന നാല്‍പ്പത് ഏക്കറോളം ഭൂമിയില്‍ നെല്‍ കൃഷി ഇറക്കാനാണ് പദ്ധതി..  മുതിര്‍ന്ന കര്‍ഷകരെ ജോസ് കെ.മാണി എം.പി അനുമോദിച്ചു.  യോഗത്തില്‍ ജില്ലാപഞ്ചായത്ത് മെമ്പര്‍മാരായ രാജേഷ് വാളിപ്ലാക്കല്‍, ജോസ് മോന്‍ മുണ്ടയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ഷിബു പൂവേലി, ജോസ് ചെമ്പകശ്ശേരി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിന്‍സി മാര്‍ട്ടിന്‍, മെമ്പര്‍മാരായ ബിജു റ്റി.ബി, പുന്നൂസ് പോള്‍, ഇന്ദു പ്രകാശ്, നളിനി ശ്രീധരന്‍, ലിസമ്മ ഷാജന്‍, ജോയി കുഴിപ്പാല, വിഷ്ണു വി.പി, ഷേര്‍ലി ബേബി, ജയശ്രീ സന്തോഷ്, ബിജു കുമ്പളന്താനം, ബിന്ദു ശശികുമാര്‍, മീനച്ചില്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. ജോസ് ടോം, പഞ്ചായത്ത് സെക്രട്ടറി ബിജോ പി. ജോസഫ്, ജില്ലാ കൃഷി ഓഫീസര്‍ ജോ ജോസ്, കൃഷി അസിസ്റ്റന്‍് ഡയറക്ടര്‍ ട്രീസ സെലിന്‍ ജോസഫ്, കൃഷി ഓഫീസര്‍ അഖില്‍ കെ .രാജു,  രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ബിനോയ് നരിതൂക്കില്‍, ജോസ് പറേക്കാട്ട്, പെണ്ണമ്മ ജോസഫ്, ജിനു വാട്ടപ്പള്ളി, കിരണ്‍ കലയത്തിനാക്കുഴി, രാജന്‍ കൊല്ലംപറമ്പില്‍,  സോമിച്ചന്‍ ജോര്‍ജ്, തോമസ് , കെ.പി സജീവ്  തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments