മറ്റക്കര - നെല്ലിക്കുന്ന് വയോജനവേദിയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷവും യോഗ ബോധവത്കരണ ക്ലാസും, ജീവിതശൈലീ രോഗനിര്‍ണ്ണയവും നടത്തി. നെല്ലിക്കുന്ന് പബ്ലിക് ലൈബ്രറി ഹാളില്‍ നടന്ന പരിപാടി അകലക്കുന്നം റൂറല്‍ ഹൗസിംഗ് സൊസൈറ്റി പ്രസിഡന്റ് എം.എസ് വിജയന്‍ ഉദ്ഘാടനം ചെയ്തു.
നെല്ലിക്കുന്ന് വയോജനവേദി രക്ഷാധികാരി സരോജിനിയമ്മ അധ്യക്ഷയായിരുന്നു.വയോജനവേദി സെക്രട്ടറി മേരി ഫലിപ്പ് ,സരസ്വതിയമ്മ രാഘവന്‍ നായര്‍ പനച്ചക്കല്‍,വാസുദേവന്‍ നായര്‍ രാഗം,നെല്ലിക്കുന്ന് പബ്ലിക് ലൈബ്രറി പ്രസിഡന്റ് എം.എസ് രാജു,വാര്‍ഡ് മെമ്പര്‍ സീമ പ്രകാശ്, മുണ്ടന്‍കുന്ന് ആരോഗ്യകേന്ദ്രം ഹെല്‍ത്ത് നേഴ്സ് ഇന്ദു തുടങ്ങിവയവര്‍ സംസാരിച്ചു. ഹരികുമാര്‍ മറ്റക്കര ബോധവത്കരണക്ലാസ്നയിച്ചു.
.
0 Comments