ജനതാദള്‍ മുന്‍ സംസ്ഥാന പ്രസിഡന്റും, മുന്‍ മന്ത്രിയുമായിരുന്ന പ്രൊഫ. എന്‍.എം. ജോസഫിന്റെ രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ അനുസ്മരണ സമ്മേളനം നടത്തി. ജനതാദള്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിന്‍ പാലാ ടോംസ് ചേംബേഴ്‌സ് ഹാളില്‍ നടന്ന സമ്മേളനം എം.ജി. സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. സിറയക് തോമസ് ഉദ്ഘാടനം ചെയ്തു.
ജനതാദള്‍ ജില്ലാ പ്രസിഡന്റ് എം.ടി.കുര്യന്‍ അധ്യക്ഷത വഹിച്ചു. വിവിധ നേതാക്കളായ പ്രൊഫ. ലോപ്പസ് മാത്യു, തോമസ് കല്ലാടന്‍, ബാബു കെ.ജോര്‍ജ്ജ്, പി.എം. ജോസഫ്, ബെന്നി മൈലാടൂര്‍, സിബി തോട്ടുപുറം, കെ.എസ്. രമേഷ് ബാബു, ജോര്‍ജ് പുളിങ്കാട്, പീറ്റര്‍ പന്തലാനി, ഡോ.തോമസ് സി. കാപ്പന്‍, രാജീവ് നെല്ലിക്കുന്നേല്‍, അഡ്വ.വി.എല്‍.സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. അരുണാപുരം സെന്റ് തോമസ് പള്ളി സെമിത്തേരിയിലെ കബറിടത്തില്‍ പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചനനടത്തി.
.
0 Comments