ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ NSS വോളണ്ടിയേഴ്‌സ് മരിയസദനത്തില്‍ ഓണാഘോഷം നടത്തി. ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം മരിയ സദനം ഡയറക്ടര്‍ സന്തോഷ് ജോസഫ് നിര്‍വഹിച്ചു.
പ്രിന്‍സിപ്പല്‍ ഫാ. സോമി മാത്യു അദ്ധ്യക്ഷത വഹിച്ചു. NSS പ്രോഗ്രാം ഓഫീസര്‍ ഡോ. പി.ജെ. സിന്ധു റാണി, ഷാനി ജോസ്, സി.എം. അന്‍വിന്‍ , കെല്‍വിന്‍ ബിനു എന്നിവര്‍ പ്രസംഗിച്ചു. തിരുവാതിരയും,നൃത്തങ്ങളും, ഓണപ്പാട്ടുകളുമായി വിദ്യാര്‍ത്ഥികളും വിവിധ കലാപരിപാടികളുമായി മരിയ സദനത്തിലെ സഹോദരങ്ങളും ഒത്തുചേര്‍ന്ന് ഓണാഘോഷങ്ങള്‍ മനോഹരമാക്കി. ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് മരിയ സദനത്തിലെ അംഗങ്ങള്‍ക്ക് ഓണസമ്മാനങ്ങളും നല്‍കി.
0 Comments