ഏറ്റുമാനൂര്‍ ചൂരക്കുളങ്ങര റെസിഡന്‍സ് അസോസിയേഷന്‍ ഓണാഘോഷവും കുടുംബ സംഗമവും സെപ്റ്റംബര്‍ 22-ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏറ്റുമാനൂരപ്പന്‍ കോളജ് ഓഡിറ്റൊറിയത്തില്‍ കലാകായിക മത്സരങ്ങള്‍ ,പൂക്കള മത്സരം , മികച്ച കര്‍ഷകരെ ആദരിക്കല്‍, സമ്മാനദാനം, പൊതുസമ്മേളനം എന്നിവ ഓണാഘോഷത്തിന്റെ ഭാഗമായി നടക്കും.
രാവിലെ പതാക ഉയര്‍ത്തലിന് ശേഷം കലാകായിക മത്സരങ്ങള്‍ ആരംഭിക്കും.2 .30-ന് കുടുംബ സംഗമം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ പ്രസിഡന്റ് ഒ.ആര്‍ ശ്രീകുമാര്‍ അധ്യക്ഷത വഹിക്കും. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് അമ്പലക്കുളം മുഖ്യപ്രഭാഷണം നടത്തും.
സമ്മാനദാനവും സ്‌കോളര്‍ഷിപ്പ് വിതരണവും ഏറ്റുമാനൂര്‍ സ്റ്റേഷന്‍ എസ്എച്ച്ഒ അന്‍സല്‍ നിര്‍വഹിക്കും. ഏറ്റുമാനൂരപ്പന്‍ കോളേജ് പ്രിന്‍സിപ്പല്‍ ആര്‍ ഹേമന്ത് കുമാര്‍ ഓണസന്ദേശം നല്‍കും. വൈകുന്നേരം അഞ്ചിന് അസോസിയേഷന്‍ അംഗങ്ങളുടെ കലാപരിപാടികള്‍. തുടര്‍ന്ന് കളത്തൂര്‍ ധ്വനി ഓര്‍ക്കസ്ട്രയുടെ കരോക്കേ ഗാനമേള എന്നിവ നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് ഒ.ആര്‍.ശ്രീകുമാര്‍, വൈസ്. പ്രസിഡന്റ് ബിജോ കൃഷ്ണന്‍, രാജപ്പന്‍ മുത്തുച്ചിപ്പി, പ്രദീപ് കുറുപ്പന്‍കുന്നേല്‍, സന്തോഷ് വിക്രമന്‍ എന്നിവര്‍ പങ്കെടുത്തു.
0 Comments