Breaking...

9/recent/ticker-posts

Header Ads Widget

ഓണം പൊന്നോണം പാലായിലോണം ഘോഷയാത്ര

 


വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റിന്റെയും  വ്യാപാരി വ്യവസായി യൂത്ത് യൂത്ത് വിങ്ങിന്റെയും ആഭിമുഖ്യത്തില്‍ ഓണത്തിന്റെ വരവറിയിച്ചു കൊണ്ടുള്ള ഓണം പൊന്നോണം പാലായിലോണം ഘോഷയാത്ര പാലാ ടൗണിന് ദൃശ്യവിരുന്നായി. വൈകിട്ട് 4  ന് കൊട്ടാരമറ്റത്ത് മാണി സി കാപ്പന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സാംസ്‌കാരിക  ഘോഷയാത്ര പാലാ ഡി വൈ എസ് പി  കെ. സദന്‍  ഫ്ളാഗ് ഓഫ് ചെയ്തു. 


                                    

വ്യാപാരി സമൂഹത്തിന് പുറമേ പാലായിലെയും പരിസര പ്രദേശങ്ങളിലെയും വിദ്യാഭ്യാസ ആരോഗ്യ, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്കിംഗ്, വ്യാപാരവ്യവസായ ഗ്രൂപ്പുകള്‍, ക്ലബുകള്‍, സംഘടനകള്‍, റസിസന്‍സ് അസോസിയേഷനുകള്‍, തുടങ്ങിയവര്‍ റാലിയില്‍ അണിനിരന്നു. ചെണ്ടമേളം, പുലികളി,  നാസിക് ഡോള്‍, ശിങ്കാരിമേളം തുടങ്ങിയവ റാലിയ്ക്ക് കൊഴുപ്പേകി. റാലി ളാലം പാലം ജംഗ്ഷനില്‍  സമാപിച്ചു.  ജനപ്രതിനിധികളും രാഷട്രീയ സമൂഹിക, സാസ്‌കാരിക നേതാക്കളും, വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡണ്ട്  വക്കച്ചന്‍ മറ്റത്തില്‍ എക്സ് എം പി,  വി.സി ജോസഫ്, ആന്റണി കുറ്റിയാങ്കല്‍, ജോണ്‍ ദര്‍ശന, എബിസണ്‍ ജോസ്, ഫ്രെഡ്ഡി ജോസ്, ബൈജു കൊല്ലംപറമ്പില്‍ തുടങ്ങിയവരും സംബന്ധിച്ചു.


.





Post a Comment

0 Comments