Breaking...

9/recent/ticker-posts

Header Ads Widget

പാലാ അഗ്രിമയില്‍ ഓണ വിപണി

 


പാലാ അഗ്രിമയില്‍ ഓണ വിപണി തുറന്നു.  വട്ടവടയില്‍ നിന്നുള്ള വിഷരഹിത പച്ചക്കറികളടക്കം ഗുണമേന്മയുള്ള കാര്‍ഷിക ,ഭക്ഷ്യവിഭവങ്ങളൊരുക്കിയാണ് പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി പാലാ സെന്റ് തോമസ് പ്രസ്സിനു സമീപം അഗ്രിമ കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റില്‍  ഓണ വിപണി ഒരുക്കിയത്. ഗ്രാമതലത്തില്‍ രൂപതയിലുടനീളം അറുപത് കേന്ദ്രങ്ങളില്‍ സ്വാശ്രയ സംഘങ്ങള്‍, കര്‍ഷക ദളങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍  നടത്തപ്പെടുന്ന ഓണ വിപണികളുടെ  ഉദ്ഘാടനം അഗ്രിമയില്‍ നടന്നു. 

                                    

മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു വി തുരുത്തന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.  ഡയറക്ടര്‍ ഫാ.തോമസ് കിഴക്കേല്‍ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഫാ.ജോസഫ് താഴത്തുവരിക്കയില്‍ , ഫാ. ഇമ്മാനുവല്‍ കാഞ്ഞിരത്തുങ്കല്‍, കമ്മറ്റിയംഗങ്ങളായ പി.ജെ തോമസ് പുണര്‍താംകുന്നേല്‍, രാജു മാത്യു പറഞ്ഞാട്ട്, പി.ആര്‍. ഒ. ഡാന്റീസ് കൂനാനിക്കല്‍ , സിബി കണിയാംപടി, പി.വി.ജോര്‍ജ് പുരയിടം, ജോയി വട്ടക്കുന്നേല്‍, ജോബി ജോസ് , ജസ്റ്റിന്‍ ജോസഫ് ,അനു റജി, ജയ്‌സി മാത്യു, ആലീസ് ജോര്‍ജ് , അമല്‍ ഷാജി,  ജോയി പുളിയ്ക്കകുന്നേല്‍ തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.


.





Post a Comment

0 Comments