പാലാ ബി ആര്‍ സി യുടെ നേതൃത്വത്തില്‍ പ്രിസം ഓട്ടിസം സെന്ററിലെ കുട്ടികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് ഓണാഘോഷം സംഘടിപ്പിച്ചു. പാലാMGGHSS ല്‍ നടന്ന ഓണം 2024 ആഘോഷങ്ങളുടെ ഉദ്ഘാടനം നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബൈജു കൊല്ലം പറമ്പില്‍ നിര്‍വ്വഹിച്ചു.
പാലാ ബി പി സി ജോളി മോള്‍ ഐസക്ക് അധ്യക്ഷയായിരുന്നു . യോഗത്തില്‍ രാജകുമാര്‍ ,. രഞ്ജിത്ത്, സുനിത ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കുട്ടികളുടെയും രക്ഷിതാക്കളുടെയും ബി ആര്‍ സി അംഗങ്ങളുടെയും വിവിധ മത്സരങ്ങള്‍, ഓണപ്പാട്ട്, ഓണക്കളികള്‍, തിരുവാതിര എന്നിവ നടന്നു. തുടര്‍ന്ന് ഓണസദ്യയും സമ്മാനദാനവും നടന്നു.
.
0 Comments