Breaking...

9/recent/ticker-posts

Header Ads Widget

പാലാ ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം മുടങ്ങുന്നു.

 


പാലാ ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം മുടങ്ങുന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്തേണ്ട ഡോക്ടര്‍ അവധി എടുത്തതിനെ തുടര്‍ന്ന് നിരവധി പോസ്റ്റുമോര്‍ട്ടം കേസുകളാണ് തടസ്സപ്പെട്ടത്. പാലാ ജനറല്‍ ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടം വിഭാഗത്തില്‍ സ്ഥിരം ഡോക്ടര്‍ ഇല്ല. നിലവില്‍  ഫോറന്‍സിക്കില്‍ ബിരുദാനന്തര ബിരുദം നേടിയ ഡോക്ടറെയാണ് ചുമതല ഏല്പിച്ചിട്ടുള്ളത്. ഡോക്ടര്‍ രണ്ട് ദിവസത്തെ അവധി എടുത്തതിനെ തുടര്‍ന്നാണ് രണ്ട് ദിവസമായി പോസ്റ്റ്മോര്‍ട്ടം മുടങ്ങിയത്. 

                                    

വര്‍ഷങ്ങളായി മുങ്ങിക്കിടന്ന പോസ്റ്റ്മോര്‍ട്ടം പുനരാരംഭിച്ചത് മീനച്ചില്‍ താലൂക്കിലെയും സമീപ താലൂക്ക് പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്കും വളരെ സഹായകരമായിരുന്നു. ഇവിടെ നിന്നുള്ള പോസ്റ്റുമോര്‍ട്ടം കേസുകള്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകേണ്ടി വരുന്നത് ബന്ധുക്കള്‍ക്ക് വലിയ ബുദ്ധിമുട്ടും സാമ്പത്തിക നഷ്ടവും വരുത്തി വയ്ക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. 


പാലാ ജനറല്‍ ആശുപത്രി അനുവദിച്ചു കൊണ്ടുള്ള ഉത്തരവില്‍ പ്രത്യേക ഫോറന്‍സിക്ക് വിഭാഗവും അനുവദിച്ചിരുന്നു. അന്ന് മോര്‍ച്ചറിയുടേയും ഫ്രീസറുകളുടേയും കുറവ് ചൂണ്ടിക്കാട്ടി നിയമനം നടത്താതെ കുറെ കാലങ്ങള്‍ക്ക് ശേഷം തസ്തികകള്‍ ഇല്ലാതാക്കുകയായിരുന്നു. എട്ട് ഫ്രീസറുകളോടെയുള്ള മോര്‍ച്ചറിയും പോസ്റ്റ്മോര്‍ട്ടം കെട്ടിടവും ഡോക്ടേഴ്സ് റൂം എന്നിവയും നിര്‍മ്മിച്ചിട്ടും നിയമനം ഉണ്ടായില്ല. നഗരസഭാധികൃതരുടേയും ആശുപത്രി മാനേജിീഗ് കമ്മിറ്റിയുടേയും നിരന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പോസ്റ്റ്മോര്‍ട്ടം പുനരാരംഭിച്ചത്. ഒരു കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ക്ക് ചുമതല നല്‍കിയാണ് ഇവിടെ ഫോറന്‍സിക് വിഭാഗം പ്രവര്‍ത്തിക്കുന്നത്.





Post a Comment

0 Comments