ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി കോട്ടയം ജില്ലാ കമ്മിറ്റിയുടെ ഓണാഘോഷം പാലാ മരിയ സദനത്തില്‍ നടന്നു. മരിയസദനത്തിലെ സഹോദരങ്ങള്‍ക്ക് ഓണസദ്യയും ഒപ്പം ബഡ്ഷീറ്റ് ഉള്‍പ്പെടെ വസ്ത്രങ്ങള്‍, എണ്ണ, സോപ്പ്, ടൂത്ത് ബ്രഷ്, പേയ്സ്റ്റ് തുടങ്ങിയ നിത്യോപയോഗ സാധനങ്ങളും നല്‍കിക്കൊണ്ടാണ് ഓണമാഘോഷിച്ചത്.
സമ്മേളനത്തില്‍ സന്തോഷ് മരിയ സദനം സ്വാഗതമാശംസിച്ചു. ഓണാഘോഷ നഗരസഭാ ചെയര്‍മാന്‍ ഷാജു വി.തുരുത്തന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോബി തോമസ് അധ്യക്ഷനായിരുന്നു നിര്‍മ്മല ജിമ്മി, ബൈജു കൊല്ലംപറമ്പില്‍, സുമേഷ് കെ.എസ്, വി.എ മോഹന്‍ ദാസ് ,കണ്ണന്‍ മറ്റത്തില്‍, സാബു കെ കുര്യന്‍, ജമിറ റ്റി ജോയി, ജേക്കബ് സേവ്യര്‍ കയ്യാലയ്ക്കകം തുടങ്ങിയവര്‍ പ്രസംഗിച്ചു.
.
0 Comments