Breaking...

9/recent/ticker-posts

Header Ads Widget

സംരഭകത്വ പരിശീലനവും ഉത്പന്ന വിപണന മേളയും

 


പാലാ  നഗരസഭയുടെയും താലൂക്ക് വ്യവസായ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ സംരഭകത്വ പരിശീലനവും ഉത്പന്ന വിപണന മേളയും നടത്തി. നഗരസഭ ഓപ്പണ്‍ഹാളില്‍  പരിശീലനം പൂര്‍ത്തിയാക്കിയവരുടെ സര്‍ട്ടിഫിക്കറ്റ് വിതരണവും  പുതിയ സംരഭകരുടെ ഉത്പന്ന വിപണനമേളയും നടന്നു. 

                                    

മേളയുടെ ഉത്ഘാടനവും സര്‍ട്ടിഫിക്കറ്റ് വിരെണവും നഗരസഭാചെയര്‍മാന്‍ ഷാജു തുരുത്തന്‍ നിര്‍വഹിച്ചു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാവിയോ കാവുകാട്ട് അദ്ധ്യക്ഷത വഹിച്ചു. നൂറ്റിഅന്‍പതുപേരാണ് രണ്ടു ബാച്ചുകളിലായി നടന്ന പരിശീലനത്തില്‍ പങ്കെടുത്തത്. ഭക്ഷ്യ സംസ്‌കരണം ഉത്പാദനം വിപണനം എന്നീ വിഷയങ്ങളിലായിരുന്നു പരിശീലനം. 


യോഗത്തില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ലിസിക്കുട്ടി മാത്യു ,ബൈജു കൊല്ലംപറമ്പില്‍ , കൗണ്‍സിലര്‍മാരായ ജോസിന്‍ ബിനോ , ആനി ബിജോയി , വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരായ വി ആര്‍ രാഗേഷ്,മിനിമോള്‍ സി ജി.,സിനോ ജേക്കബ്, ഇമ്മാനുവല്‍ ജോര്‍ജ് അജയ് തുടങ്ങിയവര്‍ പ്രസംഗിച്ചു.





Post a Comment

0 Comments