Breaking...

9/recent/ticker-posts

Header Ads Widget

പാര്‍ക്കിന്റെ ചുറ്റുമതില്‍ അപകടവസ്ഥയില്‍

 


പാലാ റിവര്‍വ്യു റോഡില്‍ വലിയ പാലത്തിന് താഴെയായി നഗരസഭാ  പാര്‍ക്കിന്റെ ചുറ്റുമതില്‍ അപകടവസ്ഥയില്‍. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ശക്തമായ മഴയെ തുടര്‍ന്നാണ് കോണ്‍ക്രീറ്റില്‍ നില്‍മ്മിച്ചിരിക്കുന്ന മതില്‍ ഇടിഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം മതിലിന്റെ താഴെ ഭാഗത്തെ കോണ്‍ക്രീറ്റ് ഇളകി മെയില്‍ റോഡിലേക്ക് വീണിരുന്നു.


                                    

  ഈ ഭാഗം ഏത് സമയത്തും വഴിയിലേക്ക് വീഴുന്ന അവസ്ഥയിലാണ്. ഇടതടവില്ലാതെ നൂറുകണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന വഴിയിലാണ് അപകട ഭീഷണി. റിവര്‍വ്യൂ റോഡിലേക്കും ബസ് കാത്തിരുപ്പ് കേന്ദ്രത്തിലേക്കുമായി നിരവധിയാളുകള്‍ കാല്‍നടയായും സഞ്ചരിക്കുന്ന വഴിയിലാണ് അപകടക്കെണി രൂപപ്പെട്ടിരിക്കുന്നത്.  അപകട ഭീഷണി ഒഴിവാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.


.





Post a Comment

0 Comments