Breaking...

9/recent/ticker-posts

Header Ads Widget

പാലാ സെന്റ് തോമസ് കോളേജില്‍ ഗ്രാജ്വേഷന്‍ സെറിമണി - 'ഗൗദിയം പ്ലാറ്റിനം'

 


പാലാ സെന്റ് തോമസ് കോളേജില്‍ 2022-24 അധ്യയനവര്‍ഷത്തില്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ ഗ്രാജ്വേഷന്‍ സെറിമണി 'ഗൗദിയം പ്ലാറ്റിനം' കോളജ് മാനേജരും പാലാ രൂപത മുഖ്യ വികാരി ജനറാളുമായ മോണ്‍. റവ. ഡോ. ജോസഫ് തടത്തില്‍ ഉദ്ഘാടനം ചെയ്തു. മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടറും 'സെന്റ് തോമസ് കോളജിലെ ഇംഗ്ലീഷ് വിഭാഗം പൂര്‍വ്വവിദ്യാര്‍ത്ഥിയുമായ. ജോസ് പനച്ചിപ്പുറം മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ് ആമുഖപ്രഭാഷണം നിര്‍വ്വഹിച്ചു. 

                                    



സെന്റ് തോമസ് കോളജിന്റെ മുന്‍ പ്രിന്‍സിപ്പലും ചൂണ്ടച്ചേരി S.J.C.E.T.  ഡയറക്ടറുമായ പ്രൊഫ. ഡോ. ജയിംസ് ജോണ്‍ മംഗലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ. സാല്‍വിന്‍ കെ. തോമസ്, ബര്‍സാര്‍ റവ. ഫാ. മാത്യു ആലപ്പാട്ടുമേടയില്‍, എം.ജി. യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം പ്രൊഫ. ജോജി അലക്സ്, പി.റ്റി.എ. വൈസ് പ്രസിഡന്റ് ഡോ. ബേബി സെബാസ്റ്റ്യന്‍ മുതലായവര്‍ നേതൃത്വം നല്‍കി. മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ എന്‍ഡോവ്മെന്റുകളും സര്‍ട്ടിഫിക്കറ്റുകളും നല്‍കി.






Post a Comment

0 Comments