Breaking...

9/recent/ticker-posts

Header Ads Widget

'ഗുരുവന്ദനവും അദ്ധ്യാപകദിനാചരണവും' സംഘടിപ്പിച്ചു

 


പാലാ സെന്റ് തോമസ് കോളേജില്‍ ദേശീയ അദ്ധ്യാപകദിനത്തില്‍ അലുംമ്‌നി അസോസിയേഷന്‍ 'ഗുരുവന്ദനവും അദ്ധ്യാപകദിനാചരണവും' സംഘടിപ്പിച്ചു. കോളേജിലെ പൂര്‍വ്വാദ്ധ്യാപകരില്‍ ഏറ്റവും മുതിര്‍ന്ന അംഗമായ ഹിന്ദി വിഭാഗം മുന്‍തലവന്‍ 99 വയസ്സുള്ള പ്രൊഫ. ആര്‍.എസ്. പൊതുവാളിനെ തൃശ്ശൂരുള്ള അദ്ദേഹത്തിന്റെ വസതിയിലെത്തി ആദരിച്ചുകൊണ്ടായിരുന്നു പരിപാടിയുടെ തുടക്കം. 


                                    

കോളേജ് മാനേജരും പാലാ രൂപത മുഖ്യവികാരി ജനറാളുമായ മോണ്‍. ഡോ. ജോസഫ് തടത്തില്‍, പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ്, വൈസ് പ്രിന്‍സിപ്പല്‍ റവ.ഡോ. സാല്‍വിന്‍ കെ. തോമസ്, റവ.ഫാ. മാത്യു ആലപ്പാട്ടുമേടയില്‍, അലുംമ്നി പ്രസിഡന്റ് ഡിജോ കാപ്പന്‍, സെക്രട്ടറി ഡോ. സാബു ഡി മാത്യു, കുഴൂര്‍ പഞ്ചായത്ത് പ്രസി ഡന്റ് സാജു കൊടിയന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഉച്ചകഴിഞ്ഞ്  നടന്ന ചടങ്ങില്‍ എം.ജി. യൂണിവേ ഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പ്രൊഫ. ഡോ. സി.റ്റി. അരവിന്ദകുമാര്‍, മാനേ ജര്‍ മോണ്‍. ഡോ. ജോസഫ് തടത്തില്‍ എന്നിവര്‍ ചേര്‍ന്ന് പൂര്‍വ്വാദ്ധ്യാപ കരെ പൊന്നാടയണിയിച്ച് ആദരിച്ചു. 


പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി പൂര്‍വ്വാദ്ധ്യാപകര്‍ക്ക് മെമന്റോയും സമ്മാനിച്ചു. കോളേജിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക സംഭാവനകള്‍ നല്‍കിയ മുന്‍ പ്രിന്‍സിപ്പലും വിദ്യാഭ്യാസ വിച ക്ഷണനുമായിരുന്ന മോണ്‍. ജോസഫ് കുരീത്തത്തിനെ അനുസ്മരിച്ചു കൊണ്ടഎം.ജി. യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സിലറും സെന്റ് തോമസ് കോളേജ് പൊളിറ്റിക്കല്‍ സയന്‍സ് മേധാവിയുമായിരുന്ന ഡോ. സിറിയക്  പ്രഭാഷണം നടത്തി എം.ജി. യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സിലറും കോളേജ് മലയാള വിഭാഗം അദ്ധ്യാപകനുമായിരുന്ന ഡോ. ബാബു സെബാ സ്റ്റ്യന്‍, റിട്ടേര്‍ഡ് ടീച്ചേഴ്സ് ഫോറം പ്രസിഡന്റും മുന്‍ എം.എല്‍.എ. യുമായ പ്രൊഫ. വി.ജെ. ജോസഫ്, അലുംമ്നി അസോസിയെഷന്‍പ്രസിഡന്റ്  ഡിജോ കാപ്പന്‍, സെക്രട്ടറി ഡോ. സാബു ഡി മാത്യു, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ് എന്നിവര്‍ പ്രസംഗിച്ചു.





Post a Comment

0 Comments