Breaking...

9/recent/ticker-posts

Header Ads Widget

ഓണം പൊന്നോണം പാലായിലോണം പരിപാടികളുമായി വ്യാപാരി വ്യവസായി ഏകോപന സമിതിയും, യൂത്ത് വിങ്ങും.

 


'ഓണത്തെ വരവേല്‍ക്കാന്‍ ഓണം പൊന്നോണം പാലായിലോണം പരിപാടികളുമായി വ്യാപാരി വ്യവസായി ഏകോപന സമിതിയും, യൂത്ത് വിങ്ങും. പാലായില്‍ ഉത്സവഛായ  പകര്‍ന്ന്  സെപ്റ്റംബര്‍ 11 നു  വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍  ഓണം ഘോഷയാത്ര നടക്കും.  വൈകിട്ട് 4നു പാലാ കൊട്ടാരമറ്റത്ത് നിന്നും ചെണ്ടമേളം, പുലികളി,  നാസിക് ഡോള്‍ , ശിങ്കാരിമേളം, എന്നിവയും വര്‍ണാഭമായ പരിപാടികളും   പാലായ്ക്ക് പുത്തന്‍ ഓണ അനുഭവം പകരുന്ന ഘോഷയാത്രയാണ് ഒരുക്കുന്നതെന്ന്  സംഘാടകര്‍ അറിയിച്ചു. 


                                    

ഘോഷയാത്ര ളാലം പാലം ജംഗ്ഷനില്‍ എത്തുമ്പോള്‍  സാംസ്‌കാരിക സമ്മേളനവും നടക്കും. സാംസ്‌കാരിക ഘോഷയാത്രയുടെ ഫ്‌ലാഗ് ഓഫ്  DYSP  കെ സദന്‍  നിര്‍വഹിക്കും. വ്യാപാരി സമൂഹത്തിനു പുറമെ പാലായിലെയും പരിസര പ്രദേശങ്ങളിലെയും വിദ്യാഭ്യാസ ആരോഗ്യ, സ്ഥാപനങ്ങള്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്കിംഗ്, വ്യാപാരവ്യവസായ ഗ്രൂപ്പുകള്‍, ക്ലബുകള്‍, സംഘടനകള്‍, റസിസന്‍സ് അസോസിയേഷനുകള്‍ തുടങ്ങിയവരും ഘോഷയാത്രയില്‍ പങ്കെടുക്കും.  8 പേരില്‍ കുറയാത്ത ടീമുകള്‍ക്ക് ഓണക്കാലത്തിന് അനുയോജ്യമായ വസ്ത്രങ്ങള്‍ അണിഞ്ഞും, കലാരൂപങ്ങള്‍ അണിനിരത്തിയും ഈ മത്സരത്തില്‍ പങ്കെടുക്കാം.  


വിജയികളാകുന്ന ടീമുകള്‍ക്ക്   ഒന്നാം സമ്മാനം 10000/- രൂപയും രണ്ടാം സമ്മാനം 7500/- രൂപയും മൂന്നാം സമ്മാനമായി 5000/- രൂപയും  നല്‍കുന്നു. കൂടാതെ  അര്‍ഹരായ ടീമുകള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്‍കും. ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ സെപ്റ്റംബര്‍ 9 ന് മുന്‍പായി  താഴെ പറയുന്ന വ്യാപാര സ്ഥാപനങ്ങളിലോ, ഫോണ്‍ വഴിയോപേര് രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കുന്നതല്ല. ളാലം പാലം ജംഗ്ഷനില്‍ നടക്കുന്ന സമ്മേളനത്തിലും സമ്മാനദാനത്തിലും  ജനപ്രതിനിധികളും രാഷട്രീയ സമൂഹിക, സാസ്‌കാരിക നേതാക്കളും   പങ്കെടുക്കുന്നു. വാര്‍ത്താ സമ്മേളനത്തില്‍ വി.സി ജോസഫ്, ആന്റണി കുറ്റിയാങ്കല്‍, ബൈജു കൊല്ലംപറമ്പില്‍, ജോണ്‍ ദര്‍ശന, എബിസണ്‍ ജോസ്, ഫ്രെഡ്ഡി ജോസ് നടുത്തൊട്ടിയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  മത്സരത്തില്‍ പങ്കാളിയാവുന്നതിന് താഴെ പറയുന്ന നമ്പരുകളില്‍ വിളിക്കാവുന്നതാണ്.          

Ph.+919961403451 ( ആന്റണി അഗസ്റ്റ്യന്‍ കുറ്റിയാങ്കല്‍)+919446497030 (ജോണ്‍ ദര്‍ശന)+919946144040 (എബിസണ്‍ ജോസ് )9846761610 (വിപിന്‍ പോള്‍സണ്‍)9446982448 ( അനൂപ് ജോര്‍ജ് )9447456562 ( റ്റാജി പോപ്പിന്‍ )





Post a Comment

0 Comments