പാറമ്പുഴ ഹോളി ഫാമിലി ഹൈസ്‌കൂളില്‍ മുഖ്യ അതിഥിയായെത്തി കുട്ടികള്‍ക്ക് ആവേശം പകര്‍ന്ന് കേംബ്രിഡ്ജ് സിറ്റി മേയര്‍ അഡ്വ.ബൈജു തിട്ടാല. ഇന്ത്യന്‍ മതേതരത്വത്തിന്റെ കാവല്‍ക്കാരാകേണ്ടവരാണ് ഇന്ന് സ്‌കൂളുകളില്‍ അധ്യയനം നടത്തിവരുന്ന കുട്ടികള്‍ എന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.
സ്‌കൂളിലെ ഓണാഘോഷ പരിപാടികള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ.മാത്യു ചൂരവടി, അസി.മാനേജര്‍ ഫാ.വിപിന്‍ കട്ടത്തറ, ഹെഡ്മിസ്ട്രസ്സ് ജാന്‍സിമോള്‍ അഗസ്റ്റിന്‍, പി.റ്റി.എ പ്രസിഡന്റ് ജോബി പി. റ്റി, അനു ജേക്കബ്, മാസ്റ്റര്‍ ബെന്‍ ജോര്‍ജ്ജ് തുടങ്ങിയവര്‍ സംസാരിച്ചു.
.
0 Comments