Breaking...

9/recent/ticker-posts

Header Ads Widget

മരിയ സദനത്തിന് ഒരു കൈത്താങ്ങാവാന്‍ പായസ മേളയുമായി, യൂത്ത് ഫ്രണ്ട് എം.

 


മരിയ സദനത്തിന് ഒരു കൈത്താങ്ങാവാന്‍ പായസ മേളയുമായി, യൂത്ത് ഫ്രണ്ട് എം. വലിയ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടുന്ന മരിയ സദനത്തിന് സ്വാന്തനമേകാനാണ് യൂത്ത് ഫ്രണ്ട് എം പാലാ മണ്ഡലം കമ്മിറ്റി  പാലാ  ടൗണില്‍ പായസമേള സംഘടിപ്പിച്ചത്. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍  ദുരിതമനുഭവിക്കുന്നവര്‍ക്ക് തങ്ങളാലാകുന്ന സഹായം എത്തിക്കുന്ന  കാര്യത്തില്‍ യൂത്ത് ഫ്രണ്ട് എന്നും മുന്നിലാണെന്ന് അദ്ദേഹം പറഞ്ഞു. പായസമേളയിലൂടെ ലഭിക്കുന്ന ലാഭം  നിരവധി രോഗികള്‍ക്ക് സാന്ത്വനവും സഹായവും നല്‍കുന്ന മരിയ സദനത്തിനു കൈമാറാന്‍ തീരുമാനിച്ചത് അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

                                    



ആദ്യ വില്പന  യൂത്ത് ഫ്രണ്ട് എം  നിയോജകമണ്ഡലം പ്രസിഡണ്ട് തോമസുകുട്ടി വരിക്കയിലിനു നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. മണ്ഡലം പ്രസിഡണ്ട് ജോസിന്‍ പുത്തന്‍വീട്ടില്‍ അധ്യക്ഷത വഹിച്ചു. ജോസ് ടോം, ബേബി ഉഴുത്തുവാല്‍, സിറിയക് ചാഴികാടന്‍,ഷാജു തുരുത്തന്‍,ടോബിന്‍ കെ അലക്‌സ്,സുനില്‍ പയ്യപ്പള്ളി, ബിജു പാലുപ്പടവന്‍,ജോസുകുട്ടി പൂവേലി,സണ്ണി വടക്കേമുളഞ്ഞാല്‍,ലീന സണ്ണി, ജെയിംസ് പൂവത്തോലി, സച്ചിന്‍ കളരിക്കല്‍, ജിബിന്‍ മൂഴിപ്ലക്കല്‍, കരുണ്‍ കൈലാസ്,  ആല്‍വിന്‍ പൂവേലില്‍ എന്നിവര്‍പ്രസംഗിച്ചു.






Post a Comment

0 Comments