Breaking...

9/recent/ticker-posts

Header Ads Widget

പെരുവ ജി.വി.എച്ച്.എസ് സ്‌കൂള്‍ സുവര്‍ണ്ണ ജൂബിലി നിറവില്‍.



പെരുവ ജി.വി.എച്ച്.എസ് സ്‌കൂള്‍ സുവര്‍ണ്ണ ജൂബിലി നിറവില്‍. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സ്വാഗതസംഘ രൂപീകരണം നടന്നു. സ്വാഗതസംഘ രൂപീകരണ സമ്മേളനം മോന്‍സ് ജോസഫ് MLA ഉദ്ഘാടനം 
നിര്‍വ്വഹിച്ചു. മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ വാസുദേവന്‍ നായര്‍ അധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് മിനി എ.എന്‍,  സ്‌കൂള്‍ ചരിത്ര അധ്യാപകനായിരുന്ന രാധാകൃഷ്ണന്‍,  ഗ്രാമപഞ്ചായത്ത് മെമ്പര്‍ അനുമോള്‍, ശില്‍പ്പദാസ്, പിടിഎ പ്രസിഡണ്ട് കെ.ആര്‍ സജീവന്‍, മേരിക്കുട്ടി ലൂക്കാ , A .K ഗോപാലന്‍, സഹകരണ ബാങ്ക് പ്രസിഡന്റ് ബാബു ജോണ്‍ , PTA വൈസ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കളമ്പുക്കാട്ടില്‍, MPPTA ചെയര്‍പേഴ്‌സണ്‍ സജില തോമസ്, പ്രിയ സി.എസ് എന്നിവര്‍ പ്രസംഗിച്ചു. സ്വാഗതസംഘം ചെയര്‍മാനായി ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട് ടി.എസ് ശരത്, രക്ഷാധികാരികളായി അഡ്വക്കേറ്റ് മോന്‍സ് ജോസഫ് എംഎല്‍എ,ഫ്രാന്‍സിസ് ജോര്‍ജ് എം.പി, ജോസ് കെ മാണി എം.പി, പി.വി സുനില്‍, ടി.കെ വാസുദേവന്‍ നായര്‍ എന്നിവരെയും,  ത്രിതല പഞ്ചായത്ത് മെമ്പര്‍മാര്‍,  മുന്‍ പിടിഎ, അംഗങ്ങള്‍ അധ്യാപകര്‍  വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവരടങ്ങിയ 101 അംഗ സ്വാഗത സംഘ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.



Post a Comment

0 Comments