Breaking...

9/recent/ticker-posts

Header Ads Widget

കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ പേരാമ്പ്ര ഏരിയാ കണ്‍വെന്‍ഷന്‍

 


ഒരേ രാസഘടനയുള്ള മരുന്നുകള്‍ക്ക് വ്യത്യസ്ത വിലകള്‍ ഉണ്ടാവുന്ന സാഹചര്യം ഔഷധ ഗുണമേന്മാ നിലവാരത്തെ ബാധിക്കുന്നുണ്ടെന്നും ഔഷധങ്ങള്‍ക്ക് ഏകീകൃത വില നടപ്പിലാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ പേരാമ്പ്ര ഏരിയാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി. പ്രവീണ്‍ ഉത്ഘാടനം ചെയ്തു. 

                                    

ഏരിയാ പ്രസിഡണ്ട് ഷീജ റിജേഷ് അദ്ധ്യക്ഷത വഹിച്ചു. ഔഷധ സാക്ഷരത പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുക, ഫാര്‍മസിസ്റ്റുകളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുക , ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റ് തസ്തിക എല്ലാ ആശുപത്രികളിലും നിര്‍ബന്ധമാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. കെപിപിഎ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജയന്‍ കോറോത്ത്, ജില്ലാ പ്രസിഡന്റ് പി.ഷറഫുന്നീസ സെക്രട്ടറി എന്‍. സിനീഷ്, എം.ടി നജീര്‍ , കരുണാകരന്‍ കുറ്റ്യാടി, കെ.എം.സുനില്‍ കുമാര്‍,കെ.സി ഭാസ്‌കരന്‍ ,ഷജിന്‍.എം , സി.സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.


.





Post a Comment

0 Comments