Breaking...

9/recent/ticker-posts

Header Ads Widget

യാത്രക്കാരെ പെരുവഴിയിലാക്കി പിഴക് പാലം വെയ്റ്റിംഗ് ഷെഡ് ഫ്‌ളക്‌സുകള്‍ കീഴടക്കി.

 


യാത്രക്കാരെ പെരുവഴിയിലാക്കി പിഴക് പാലം വെയ്റ്റിംഗ് ഷെഡ് ഫ്‌ളക്‌സുകള്‍ കീഴടക്കി. പിഴക് പാലം ജംഗ്ഷനിലെ വെയ്റ്റിംഗ് ഷെഡ് കയ്യേറിയാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.  തൊടുപുഴ ഭാഗത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് വേണ്ടി തൊടുപുഴ - പാലാ - പുനലൂര്‍ റോഡ് നിര്‍മ്മാണ സമയത്ത് പണി പൂര്‍ത്തീകരിച്ച വെയിറ്റിംഗ് ഷെഡിലാണ് ഇപ്പോള്‍  വിവിധ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നിറഞ്ഞിരിക്കുന്നത്. കാഴ്ച മറച്ചുകൊണ്ട്  സ്ഥാപിച്ചിരിക്കുന്ന ഫ്‌ളക്‌സുകള്‍ മൂലം  മഴയത്തും വെയിലത്തും യാത്രക്കാര്‍ ബസ് കാത്ത് പുറത്ത് നില്‍ക്കേണ്ട ഗതികേടിലായി.

                                    



 വെയിറ്റിംഗ് ഷെഡില്‍  കാഴ്ചമറയ്ക്കുന്ന വിധത്തില്‍ സ്ഥാപിച്ചിരിക്കുന്ന അനധികൃത ഫ്‌ലക്‌സുകള്‍ നീക്കം ചെയ്യണമെന്ന് കാവുംകണ്ടം എ.കെ.സി.സി & പിതൃവേദി സംഘടന അധികാരികളോട് ആവശ്യപ്പെട്ടു. യാത്രക്കാരുടെ ഇരിപ്പിടങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കുവാനുള്ള  നടപടി വേണമെന്നും ആവശ്യമുയര്‍ന്നു.. യോഗത്തല്‍ ജോജോ പടിഞ്ഞാറയില്‍  അധ്യക്ഷത വഹിച്ചു. ഫാ. സ്‌കറിയ വേകത്താനം, ഡേവീസ് കല്ലറക്കല്‍, ജോസ് കോഴിക്കോട്ട്, ജസ്റ്റിന്‍ മനപ്പുറത്ത്, അഭിലാഷ് കോഴിക്കോട്ട് ബേബി തോട്ടാക്കുന്നേല്‍ ബിജു കണ്ണന്‍ചിറ തുടങ്ങിയവര്‍ പ്രസംഗിച്ചു.





Post a Comment

0 Comments