സപ്താഹ യജ്ഞാചര്യനും ആദ്ധ്യാത്മിക പ്രഭാഷകനുമായ PK വ്യാസന്‍ അമനകര വെബ് സീരിസിനു വേണ്ടിയെഴുതിയ പ്രണയ ഗാനങ്ങള്‍ ആസ്വാദക ശ്രദ്ധ നേടുന്നു. ലെ വി എന്ന വെബ് സീരിസിനു വേണ്ടി മലയാളത്തിലും തമിഴിലും ഓരോ പാട്ടുകളാണ് വ്യാസന്‍ എഴുതിയത്. ഹൃദയം തൊട്ടറിയുന്ന വരികള്‍ എ.കെ പ്രസാദാണ് സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത്.
നെല്‍വിന്‍ സംവിധാനം ചെയ്യുന്ന വെബ്‌സീരിസില്‍ കിരണും പുതുമുഖ നടിയുമാണ് നായികാ നായകന്മാരായി എത്തുന്നത്. ഭാഗവത കഥകളെ സരസമായി അവതരിപ്പിക്കുന്ന PK വ്യാസന്‍ ഇതിനോടകം 600 ലധികം ഹിന്ദു ഭക്തിഗാനങ്ങളും ക്രിസ്തീയ ഭക്തി ഗാനങ്ങളും രചിച്ചിട്ടുണ്ട്. നിരവധി ഹ്രസ്വചിത്രങ്ങള്‍ക്ക് കഥയും തിരക്കഥയുമെഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുള്ള വ്യാസന്‍ ഇതാദ്യമായി വെബ് സീരിസിനു വേണ്ടി എഴുതിയ പ്രണയഗാനങ്ങളും ശ്രദ്ധയാകര്‍ഷിക്കുകയാണ്. പ്രഭാഷണങ്ങള്‍ക്കൊപ്പം ഗാനരചനയിലും മികവുതെളിയിക്കുകയാണ് PK വ്യാസന്‍.
0 Comments