Breaking...

9/recent/ticker-posts

Header Ads Widget

2500 പാക്കറ്റ് ഹാന്‍സ് പിടികൂടി.



ഓണക്കാലത്ത് വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 2500 പാക്കറ്റ് ഹാന്‍സ് പിടികൂടി. തൃക്കൊടിത്താനം പോലീസ് നടത്തിയ പരിശോധനയിലാണ് നാല് ചാക്കുകളിലായി എത്തിച്ച നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.. തൃക്കൊടിത്താനം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്‌പെക്ടര്‍ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത് . 

                                    

നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച പായിപ്പാട് പഞ്ചായത്തില്‍ പന്ത്രണ്ടാം വാര്‍ഡില്‍ പ്രവീണിനെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.   ചങ്ങനാശ്ശേരി ഡിവൈഎസ്പിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്  പോലീസ് പരിശോധന നടത്തിയത്.  എസ്എച്ച്ഒ എം.ജെ അരുണ്‍ ,  സിവില്‍ പോലീസ് ഓഫീസര്‍മാരായ, മണികണ്ഠന്‍, അരുണ്‍,ഷമീര്‍ എന്നിവര്‍നേതൃത്വംനല്‍കി.


.





Post a Comment

0 Comments