Breaking...

9/recent/ticker-posts

Header Ads Widget

പുഷ്പകൃഷിക്ക് നൂറുമേനി വിളവ്.

 


മീനച്ചില്‍ ഗ്രാമപഞ്ചായത്ത്  പൈകയിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ നടത്തിയ പുഷ്പകൃഷിക്ക് നൂറുമേനി വിളവ്. പൂ കൃഷിയുടെ വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി നിര്‍വഹിച്ചു. 


                                    

ഓണ വിപണി ലക്ഷ്യം വെച്ചു കൊണ്ടാണ് ബന്ദിപ്പൂ കൃഷി നടത്തിയിട്ടുള്ളത്. ചെണ്ടുമല്ലികള്‍ പൂത്തുലഞ്ഞ  പൂപ്പാടം കാണാന്‍ നിരവധിയാളുകളാണ് എത്തിച്ചേരുന്നത്. മീനച്ചില്‍ പഞ്ചായത്തില്‍ ആവേശവും ആഹ്ലാദവും നിറഞ്ഞ വിളവെടുപ്പു ത്സവത്തില്‍ നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്. .



 ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിന്‍സി മാര്‍ട്ടിന്‍ അംഗങ്ങളായ ഇന്ദു പ്രകാശ്,നളിനി ശ്രീധരന്‍,ബിജു തുണ്ടിയില്‍,ലിസമ്മ ഷാജന്‍,ജോയി കുഴിപ്പാല,വിഷ്ണു പി വി, പുന്നൂസ് പോള്‍,ഷേര്‍ലി ബേബി,ജയശ്രീ സന്തോഷ്,ബിജു കുമ്പളന്താനം,ബിന്ദു ശശികുമാര്‍, ബി.ഡി. ഒ സുഭാഷ് കെ.സി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബിജോ പി ജോസഫ് ,കൃഷി ഓഫീസര്‍ അഖില്‍ ,  ജീവനക്കാര്‍,തൊഴിലുറപ്പു പദ്ധതി ജീവനക്കാര്‍, തൊഴിലുറപ്പു പദ്ധതി  തൊഴിലാളികള്‍ തുടങ്ങിയവര്‍  പങ്കെടുത്തു.





Post a Comment

0 Comments