ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാനപാതയില്‍ പുലിയന്നൂര്‍ കാണിക്ക മണ്ഡപം ജംഗ്ഷനില്‍ റോഡിലേക്ക് ഉയര്‍ന്നു നില്‍ക്കുന്ന പൈപ്പ് അപകട ഭീഷണിയാകുന്നു. റോഡിന്റെ മധ്യഭാഗത്ത് ഉണ്ടായിരുന്ന ട്രാഫിക് ലൈറ്റിന്റെ പൂര്‍ണമായിട്ടും മുറിച്ചു മാറ്റാത്ത പൈപ്പിന്റെ ഭാഗമാണ് ഉയര്‍ന്നു നില്‍ക്കുന്നത്. നിരവധി വാഹനങ്ങള്‍ കടന്നുപോയി റോഡില്‍ കുഴി രൂപപ്പെട്ടതോടെ പൈപ്പ് കഷണം ഉയര്‍ന്നു നില്‍ക്കുന്നത് വാഹനങ്ങള്‍ക്ക് അപകട ഭീഷണിയാവുകയാണ്. പൈപ്പ് കഷണങ്ങളില്‍ വാഹനങ്ങളുടെ ടയറുകള്‍ തട്ടുന്നത് കേടുപാടുകള്‍ ഉണ്ടാകാന്‍ ഇടയാക്കുന്നു. ബൈപ്പാസ് വഴി വരുന്ന വാഹനങ്ങള്‍ കോട്ടയം റൂട്ടിലേക്ക് തിരിയുന്ന ഭാഗത്ത് ഉയര്‍ന്നു നില്‍ക്കുന്ന ഇരുമ്പ് പൈപ്പ് കഷണം നീക്കം ചെയ്ത് കുഴി മൂടി ടാറിങ് നടത്തണമെന്ന ആവശ്യമാണുയരുന്നത്.
.
0 Comments