ചതുര്‍ശതാബ്ദി ആഘോഷിക്കുന്ന പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ കാത്തോലിക്കാ പള്ളിയില്‍ ഇടവകാംഗങ്ങളുടെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. പള്ളി പാരീഷ് ഹാളില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ മത്സരങ്ങള്‍ നടന്നു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ ടോംസി മരുതൂര്‍ ഓണാഘോഷപരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇടവക വികാരി ഫാദര്‍ ജെയിംസ് ചെരുവില്‍ ഓണ സന്ദേശം നല്‍കി. ഇടവകയിലെ വാര്‍ഡ് തലത്തില്‍ ടീമുകള്‍ രൂപീകരിച്ച് വടംവലി മത്സരവും നടന്നു.
വനിതകള്‍ക്കും പുരുഷന്മാര്‍ക്കുമായി പ്രത്യേകം മത്സരമാണ് സംഘടിപ്പിച്ചത്. മുഴുവന്‍ വാര്‍ഡുകളില്‍ നിന്നും ടീമുകള്‍ പങ്കെടുത്ത വടംവലി മത്സരം അത്യന്തം ആവേശകരമായി. പള്ളി വികാരി ഫാദര്‍ ജെയിംസ് ചെരുവില്‍, അസിസ്റ്റന്റ് വികാരി ഫാദര്‍ ജോസഫ് തച്ചാറ, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ ബിബീഷ് ഓലിയ്ക്കമുറി, മൂലക്കാട്ട് ജോസ് സാര്‍, തങ്കച്ചന്‍ പായിക്കാട്ട്, ടോം നന്ദികുന്നേല്‍, ജോഷി മുത്തൂറ്റ്, ജോമോന്‍ കട്ടിയാങ്കല്‍, ജിതിന്‍ മേക്കാട്ട്, ഷീബ പുതുമായില്‍, പുന്നത്തുറ വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ മദര്‍ സിസ്റ്റര്‍ ആന്‍സി ടോം തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഇടവക ഒന്നടങ്കം ആഘോഷങ്ങളില്‍ പങ്കു ചേര്‍ന്നു.
.
0 Comments