Breaking...

9/recent/ticker-posts

Header Ads Widget

പുന്നത്തുറ സെന്റ്.തോമസ് എല്‍.പി സ്‌കൂളിലെ ഓണാഘോഷം

 


പുന്നത്തുറ സെന്റ്.തോമസ് എല്‍.പി സ്‌കൂളിലെ  ഓണാഘോഷം കുട്ടികളുടെ വിവിധ പരിപാടികളോടെ നടന്നു. സ്‌കൂള്‍ മാനേജര്‍ സി. ഓസിയ  യോഗത്തില്‍ അധ്യക്ഷയായിരുന്നു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ്  മിനി  ജോസഫ് സ്വാഗതമാശംസിച്ചു. 


                                    

ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും പ്രതീകമായ ഓണത്തെ വരവേല്‍ക്കാന്‍ കുരുന്നുകള്‍ അത്തപ്പൂക്കളവും, വടംവലിയും,തിരുവാതിരയുടെ ചുവടുകളുമായി അണിനിരന്നപ്പോള്‍ അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും അത് വേറിട്ട ഒരു അനുഭവമാകുകയായിരുന്നു. വയനാട് ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞ നമ്മുടെ  സഹോദരങ്ങളെ  സ്‌കൂള്‍ സെക്രട്ടറി എനോഷ് മനോജ് അനുസ്മരിച്ചു. വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു സി.സുദീപ  കൃതജ്ഞതാ പ്രകാശനംനടത്തി.


.





Post a Comment

0 Comments