പുന്നത്തുറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ നടന്ന എയ്ഞ്ചല്‍സ് മീറ്റ് നവ്യാനുഭവമായി. ചതുര്‍ ശതാബ്ദി ആഘോഷിക്കുന്ന പുന്നത്തറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പഴയ പള്ളിയും മിഷന്‍ ലീഗ് കോട്ടയം അതിരൂപതാ സമിതിയും സംയുക്തമായാണ് 'എയ്ഞ്ചല്‍സ് മീറ്റ്' സംഘടിപ്പിച്ചത്. കോട്ടയം അതിരൂപതയിലെ ഈ വര്‍ഷം ആദ്യ കുര്‍ബാന സ്വീകരിച്ച കുട്ടികളാണ് ഒത്തു ചേര്‍ന്നത്. എയ്ഞ്ചല്‍ മീറ്റ് കൗതുകവും ആഹ്ലാദവും പകര്‍ന്നു നല്‍കി. ഞായറാഴ്ച രാവിലെ നടന്ന വി. കുര്‍ബാനക്ക് കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് പതാക ഉയര്‍ത്തലിനു ശേഷം പൊതുസമ്മേളനം ആരംഭിച്ചു. മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. മിഷന്‍ ലീഗ് കോട്ടയം അതിരൂപതാ പ്രസിഡന്റ് മാത്തുക്കുട്ടി സണ്ണി മൂലക്കാട്ട് അധ്യക്ഷനായിരുന്നു. മിഷന്‍ ലീഗ് അതിരൂപതാ ഡയറക്ടര്‍ റവ. ഫാ. ഷെറിന്‍ കുറിക്കിലേട്ട് ആമുഖ സന്ദേശം നല്‍കി മിഷന്‍ ലീഗ് ദേശീയ പ്രസിഡന്റ് സുജി പുല്ലുകാട്ട് ആശംസകളര്‍പ്പിച്ചു. പുന്നത്തുറ പഴയ പള്ളി വികാരി റവ. ഫാ. ജെയിംസ് ചെരുവില്‍ യോഗത്തിന് സ്വാഗതമാശംസിച്ചു. ചെറുപുഷ്പ മിഷന്‍ ലീഗ് സംഘടനയെ കുറിച്ച് മുന്‍ അതിരൂപതാ പ്രസിഡന്റ് യു. കെ. സ്റ്റീഫന്‍ക്ലാസ് നയിച്ചു.
0 Comments