Breaking...

9/recent/ticker-posts

Header Ads Widget

യാത്രയയപ്പ് നൽകി



സർവീസിൽ നിന്ന് വിരമിക്കുന്ന ഏറ്റുമാനൂർ റയിൽ വേ സ്റ്റേഷൻ ജീവനക്കാരനായ ഷെലീബ് കുമാറിന്  റെയിൽവേ പാസഞ്ചേഴ്സ് കൂട്ടായ്മ ഫ്രണ്ട്സ് ഓൺ റയിൽസിൻ്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. യാത്രക്കാരോടെല്ലാം  നല്ല സൗഹൃദം സൂക്ഷിച്ച  ഷെലീബ് കുമാറിന്റെ സ്റ്റേഷനോടും ജോലിയോടുമുള്ള പ്രതിബദ്ധത യാത്രക്കാർ പങ്കുവെച്ചു. അനിൽകുമാർ ആർപ്പുക്കര, അജികുമാർ കടപ്പൂർ എന്നിവർ ചേർന്നു പൊന്നാടയണിയിച്ചു 

                                    

 രജനി സുനിൽ, ആതിര അനിൽ എന്നിവർ   സ്മരണിക നൽകി.  അജാസ് വടക്കേടം ശ്രീജിത്ത് കുമാർ എന്നിവർ ഷെലിബ് കുമാറിൻ്റെ സേവനങ്ങൾ അനുസ്മരിച്ചു.   യദു കൃഷ്ണ, ഗോകുൽ, ലെനിൻ കൈലാസ്  അടക്കം നിരവധി യാത്രക്കാർ പങ്കെടുത്തു.  ഷെലിബ് കുമാർ മറുപടി പ്രസംഗം നടത്തിസ്റ്റേഷനിലെ ഓവർ ബ്രിഡ്ജിൽ നിന്ന് പാർക്കിംഗ് ഏരിയയിലേയ്ക്കും അപ്രോച്ച് റോഡിലേയ്ക്കും നേരിട്ട് പ്രവേശിക്കാവുന്ന വിധം വഴിതുറന്നു നൽകണമെന്ന് യാത്രക്കാർ സ്റ്റേഷൻ സുപ്രണ്ട് അനൂപ് ഐസക്കിന് നിവേദനം നൽകി.


.





Post a Comment

0 Comments