സയന്‍സ് ആന്റ് ടെക്‌നോളജി മേഖലയിലെ ദേശീയ, അന്തര്‍ ദ്ദേശീയ തലങ്ങളിലെ പ്രഗത്ഭരായ ശാസ്ത്രജ്ഞര്‍ ചര്‍ച്ചകള്‍ക്കും 'ക്ളാസ്സുകള്‍ക്കും നേതൃത്വം നല്‍കി. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ കെ ബാബു ജോസഫ് , ഡോ. ആര്‍. രാമരാജ് മുന്‍ പ്രൊഫസര്‍ മധുര യൂണിവേഴ്‌സിറ്റി, പ്രൊഫ. ഡോ . ടി. ജെ. പാണ്ഡ്യന്‍ ഡോ . കെ . കുമാരസ്വാമി ,പ്രൊഫ. ഡോ. എം. ലക്ഷ്മണന്‍ , പ്രൊഫ. ഡോ. കെ. എന്‍. രാഘവന്‍, പ്രൊഫ. ഡോ . ജി. അംബിക ഡോ.സി ആര്‍ ധന്യ , ഡോ . സ്റ്റാനി തോമസ് , റെവ . ഫാ. ജോസഫ് തടത്തില്‍ . ഡോ. വി.പി. ദേവസ്യ , റെവ. ഡോ ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സമാപന സമ്മേളനം എം ജി യൂണിവേഴ്‌സിറ്റി , വൈസ് ചാന്‍സലര്‍ ഡോ. സി. ടി. അരവിന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജര്‍ റെവ. ഫാ. ബെര്‍ക്ക്‌മെന്‍സ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. ഡോ. തമന്ന അരോറ സയന്റിസ്റ്റ് ഡി.എസ്,റ്റി. ഗവ. ഓഫ് ഇന്‍ഡ്യ , പ്രിന്‍സിപ്പല്‍ ഡോ ജോയ് ജേക്കബ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഡോ. സജേഷ്‌കുമാര്‍ എന്‍ കെ, ജിബി ജോണ്‍ മാത്യു കിഷോര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments