റീജന്‍സി ബാഗ് ആന്റ് പെര്‍ഫ്യൂംസ് പാലായില്‍ പ്രവര്‍ത്തനമാരംഭിച്ചു. രണ്ട് പതിറ്റാണ്ടിലേറെ കാലമായി പാലാ മുന്‍സിപ്പല്‍ കോംപ്ലക്‌സില്‍ പാദരക്ഷ വിപണന രംഗത്ത് പ്രവര്‍ത്തിക്കുന്ന റീജന്‍സി ഫുട് വെയറിന്റെ പുതിയ സംരംഭം റീജന്‍സി ബാഗ്‌സ് ആന്‍ഡ് പെര്‍ഫ്യൂംസ് മുന്‍സിപ്പല്‍ കോംപ്ലക്‌സിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തനമാരംഭിച്ചു. പുതിയ വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു തുരുത്തന്‍ നിര്‍വഹിച്ചു.
വൈസ് ചെയര്‍പേഴ്‌സണ്‍ ലീനാ സണ്ണി ഭദ്രദീപം തെളിയിച്ചു. മുനിസിപ്പല്‍ കൗണ്‍സില്‍മാരായ ആന്റോ പടിഞ്ഞാറെക്കര, ബൈജു കൊല്ലംപറമ്പില്‍, ജോസിന്‍ ബിനോ, ബിജി ജോജോ,ജോസ് ചീരാംകുഴി, സാവിയോ കാവുകാട്ട്,കുര്യാക്കോസ് പടവന്‍, ടോമി കുറ്റിയാങ്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അതിനൂതന ട്രോളി ബാഗുകളുടെയും , ലേഡീസ് ബാഗുകളുടെയും, വലിയ ശേഖരമാണ് പുതിയ സ്ഥാപനത്തില്‍ ഒരുക്കിയിരിക്കുന്നത്. എല്ലാത്തരം പെര്‍ഫ്യൂമുകളുടെയും ശ്രേണി പ്രത്യേകമായി ഒരുക്കിയിരിക്കുന്നത് പാലായ്ക്ക് ഒരു പുത്തന്‍ അനുഭവം പകരുന്നതാണ്.
.
0 Comments