Breaking...

9/recent/ticker-posts

Header Ads Widget

റോഡിലെ വെള്ളക്കെട്ടില്‍ തുണിയലക്കി പ്രതിഷേധം.

 


വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന കടുത്തുരുത്തി അറുന്നൂറ്റിമംഗലം റോഡ് നന്നാക്കാന്‍ അധികൃതര്‍ കാണിക്കുന്ന നിസംഗതയില്‍ പ്രതിഷേധിച്ചു റോഡിലെ വെള്ളക്കെട്ടില്‍ തുണിയലക്കി യുവാവിന്റെ വേറിട്ട പ്രതിഷേധം. കടുത്തുരുത്തി സ്വദേശി  പ്ലാച്ചേരിതടത്തില്‍ രഞ്ചുമോന്‍ ആണ് റോഡിലെ വെള്ളക്കെട്ടില്‍ തുണിയലക്കി പ്രതിഷേധിച്ചത്. 

                                    

തിരുവോണദിനത്തില്‍ വൈകുന്നേരമാണ് യുവാവ് സുഹൃത്ത് വൈശാഖിനൊപ്പം പ്രതിഷേധം നടത്തിയത്. നാട്ടുകാരും വാഹനയാത്രക്കാരും ഉള്‍പ്പെടെ നിരവധിയാളുകള്‍ യുവാവിന്റെ പ്രതിഷേധസമരത്തിന് പിന്തുണയറിയിച്ചു.   20 മിനിറ്റോളം റോഡിലെ വെള്ളക്കെട്ടില്‍ തുണിയലക്കി. ഈ സമയം ഇതുവഴി കടന്നുപോയ വാഹനങ്ങളെല്ലാം വിത്യസ്ത രീതിയിലുള്ള സമരം കണ്ട് വാഹനം നിര്‍ത്തി പിന്തുണയറിയിച്ചു.


.





Post a Comment

0 Comments