Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാന സര്‍ക്കാര്‍ നെല്‍കര്‍ഷകരെ കബളിപ്പിക്കുകയാണെന്ന് സജി മഞ്ഞക്കടമ്പില്‍.

 


സംസ്ഥാന സര്‍ക്കാര്‍ നെല്‍കര്‍ഷകരെ കബളിപ്പിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ് ഡമോക്രാറ്റിക് ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍. സംസ്ഥാന സര്‍ക്കാര്‍ 6 മാസം മുന്‍പ് കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ലിന്റെ വില, ഓണം പടിവാതില്‍ക്കല്‍ എത്തിയിട്ടും നല്‍കാതെ പി.ആര്‍.എസ് രസീത് നല്‍കി കബളിപ്പിക്കുകയാണെന്നും, നെല്‍ കര്‍ഷകരെ ഓണം ഉണ്ണാന്‍ അനുവദിക്കാതെ സംസ്ഥാന സര്‍ക്കാര്‍  കിരാതമായി വേട്ടയാടുകയാണെന്നും,  സജി മഞ്ഞക്കടമ്പില്‍ ആരോപിച്ചു. വിലക്കയറ്റം മൂലം ജനങ്ങള്‍ പൊറുതിമുട്ടി നില്‍ക്കുമ്പോള്‍ സപ്ലൈകോയില്‍ പോലും അമിതവില ഈടാക്കി സാധാരണക്കാരെ വഞ്ചിക്കുകയാണെന്നും സജി പറഞ്ഞു. കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ലിന്റെ വില ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട്  തിരുനക്കര പാടി - സിവില്‍ സപ്ലൈകോ ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം ജില്ലാ പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂര്‍ അദ്ധ്യക്ഷത വഹിച്ചു. 

                                    



സംസ്ഥാന വൈസ് ചെയര്‍മാന്‍ പ്രഫ: ബാലു ജി വെള്ളിക്കര, ട്രഷറര്‍ റോയി ജോസ് , ജനറല്‍ സെക്രട്ടറിമാരായ മോഹന്‍ദാസ് ആബലാറ്റില്‍, ലൗജിന്‍ മാളിയേക്കല്‍, ജോയി സി. കാപ്പന്‍, രാജേഷ് ഉമ്മന്‍ കോശി, ബിനു ആയിരമല ജില്ലാ ഭാരവാഹികളായ ,ജയിസണ്‍ മാത്യു ജോസ് , വിപിന്‍ രാജു ശൂരനാട്, ജി ജഗദീഷ് ,സന്തോഷ് മൂക്കലിക്കാട്ട്, വി.കെ. സന്താഷ് വള്ളോംകുഴിയില്‍, ഗോപകുമാര്‍ വാഴയില്‍, പ്രതീഷ് പട്ടിത്താനം , സാബു കല്ലാച്ചേരി, ബിജു എം നായര്‍ ഷാജി തെള്ളകം, കുര്യന്‍ കണ്ണംകുളം, സോജോ പി.സി, സതീഷ് കോടിമത, രമേശ് വിജി, സുരേഷ് തിരുവഞ്ചൂര്‍ , സി.എം. ജേക്കബ് , അഖില്‍ ഇല്ലിക്കല്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. നെല്ലിന്റെ പണം ലഭിക്കാതെ കഷ്ടത അനുഭവിക്കുന്ന കര്‍ഷകര്‍ അരി വാങ്ങാന്‍ നിര്‍വ്വഹമില്ലാതെ കട്ടന്‍ കാപ്പി കുടിച്ച് ജിവിക്കേണ്ട സാഹചര്യമാണെന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ട്. പഞ്ചസാരയ്ക്ക് വില കൂട്ടിയ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതീഷേധവുമായി പ്രവര്‍ത്തകര്‍ പാടി - സിവില്‍ സപ്ലൈകോ ഓഫീസിന് മുന്നില്‍  മധുരമില്ലാത്ത കട്ടന്‍കാപ്പിയുണ്ടാക്കി വിതരണം നടത്തി.






Post a Comment

0 Comments