ചെങ്ങന്നൂര്‍ സമദര്‍ശന സാംസ്‌കാരിക വേദിയുടെ മൂന്നാമത് സമദര്‍ശന സാഹിത്യ പുരസ്‌കാര സമര്‍പ്പണം സെപ്റ്റംബര്‍ 21 ശനിയാഴ്ച 2.30 ന് കോട്ടയം പ്രസ്‌ക്ലബ് ഹാളില്‍ നടക്കും. കുന്നമംഗലം ഗവ. ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പലും നോവലിസ്റ്റുമായ ഡോ. ജിസ ജോസിന് സമദര്‍ശന പുരസ്‌കാരം അരൂര്‍ എം.എല്‍.എയും ചലച്ചിത്ര പിന്നണി ഗായികയുമായ ദലീമ ജോജോ സമ്മാനിക്കും.
സമദര്‍ശനയുടെ പ്രസിഡന്റും റാന്നി സെന്റ് തോമസ് കോളേജിലെ അധ്യാപകനുമായ ഫാ. ഡോ. മാത്യൂസ് വാഴക്കുന്നം അധ്യക്ഷനായിരിക്കും മടപ്പള്ളി ഗവ. കോളേജ് മലയാള വിഭാഗം അധ്യക്ഷന്‍ പ്രൊഫ എ.പി. ശശിധരന്‍ കുറവിലങ്ങാട് ദേവമാതാ കോളേജ് മലയാള വിഭാഗം അധ്യക്ഷന്‍ ഡോ. സിബി കുര്യന്‍, പ്രശസ്ത കവി ഡി. സന്തോഷ്, സാഹിത്യ നിരൂപകനും പാലാ സെന്റ് തോമസ് കോളേജിലെ മലയാള വിഭാഗം പ്രൊഫസറുമായ ഡോ. തോമസ് സ്‌കറിയ എന്നിവര്‍ പ്രസംഗിക്കും.
.
0 Comments