Breaking...

9/recent/ticker-posts

Header Ads Widget

നന്മയുടെ ഭാഷ, നമ്മുടെ മലയാളം സാംസ്‌കാരിക കൂട്ടായ്മ കടുത്തുരുത്തി കടപ്പൂരാന്‍ ഓഡിറ്റോറിയത്തില്‍ നടന്നു

 


നന്മയുടെ ഭാഷ, നമ്മുടെ മലയാളം സാംസ്‌കാരിക കൂട്ടായ്മ കടുത്തുരുത്തി കടപ്പൂരാന്‍ ഓഡിറ്റോറിയത്തില്‍ നടന്നു. സോഷ്യല്‍ ജസ്റ്റിസ് ഫോറം സംസ്ഥാന പ്രസിഡന്റ് കെ.എം വര്‍ഗീസ് പരിപാടി ഉദ്ഘാടനം ചെയ്തു. ആശയവിനിമയത്തിലെ മികവാണ് മലയാളത്തെ ലോകനിലവാരത്തിലുള്ള ഭാഷയാക്കി മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു. താലൂക്ക് പ്രസിഡന്റ് യു ഐസക് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കലാപ്രതിഭകളായ കെ.പി പ്രസാദ് , പ്രവീണ്‍ ആയാംകുടി, കെ.എസ് സോമശേഖരന്‍ എന്നിവരെ ആദരിച്ചു. സാമൂഹിക പ്രതിബദ്ധതക്കുള്ള വിദ്യാര്‍ഥി മിത്രം പുരസ്‌കാരം ലീന്‍ ബി പുളിക്കന് നല്‍കി.

                                    



 പ്രതിഭാസംഗമം കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി സ്മിതയും, കുഞ്ഞിളം കയ്യില്‍ സമ്മാനവിതരണം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയന ബിജുവും നിര്‍വഹിച്ചു. മലയാളം അദ്ധ്യാപകരെയും  വിവിധ സ്‌കൂളുകളില്‍ നിന്നും തെരഞ്ഞെടുത്ത മികച്ച പി.റ്റി.എ അംഗങ്ങളെയും ഉന്നത വിജയം  നേടിയ വിദ്യാര്‍ത്ഥികളെയും  ആദരിച്ചു. ബിന്ദു സുരേന്ദ്രന്‍, സിസ്റ്റര്‍ ലിനറ്റ്, മാനുവല്‍ എന്‍.എസ്, ജോണിക്കുട്ടി മാത്യു, രതിക മനേഷ്, സുമേഷ് കുമാര്‍, റീബ ജോഷി, താലൂക്ക് സെക്രട്ടറി വിനോദ് തൂമ്പുങ്കല്‍,  ജില്ലാ കമ്മിറ്റി അംഗം സതി മണി തുടങ്ങിയവര്‍ സംസാരിച്ചു.





Post a Comment

0 Comments