Breaking...

9/recent/ticker-posts

Header Ads Widget

സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ് മത്സരങ്ങള്‍ പാലായില്‍

 


കാല്‍പ്പന്തുകളിയിലെ മിന്നുന്ന പ്രകടനങ്ങളുമായാണ് 60-ാമത് സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ് മത്സരങ്ങള്‍ പാലായില്‍ നടക്കുന്നത്. കേരളത്തിലെ 14 ജില്ലകളില്‍ നിന്നുമുള്ള ടീമുകളാണ് പാലാ നഗരസഭാ സ്റ്റേഡിയത്തിലെ ഫുട്‌ബോള്‍ കോര്‍ട്ടില്‍ ഏറ്റുമുട്ടുന്നത്. ഈ വര്‍ഷത്തെ സന്തോഷ് ട്രോഫി മത്സരങ്ങള്‍ക്കുള്ള ടീമിനെ തെരഞ്ഞെടുക്കുന്നതും പാലായിലെ കേളി മികവ് പരിഗണിച്ചാണെന്നതും മത്സരങ്ങളുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. 


                                    

സെപ്റ്റംബര്‍ 2 ന് ആരംഭിച്ച സംസ്ഥാന ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനല്‍ സെപ്റ്റംബര്‍ 7 നും ഫൈനല്‍ സെപ്റ്റംബര്‍ 9 നും നടക്കും. ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികളായ അറയ്കല്‍ കമറുദ്ദീന്‍ 1 വിനോജ് Kജോര്‍ജ, ജിബിന്‍ ബേബി, അച്ചു എസ് ശങ്കര്‍ തുടങ്ങിയവരാണ് മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പാലായിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്കും മികച്ച മത്സരങ്ങള്‍ കാണാന്‍ അവസരം ലഭിച്ചിരിക്കുകയാണ്.


.





Post a Comment

0 Comments