Breaking...

9/recent/ticker-posts

Header Ads Widget

പാമ്പ് കടിയേറ്റ യുവതിയെ പൊലീസ് വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചു.

 


പാമ്പ് കടിയേറ്റ യുവതിയെ പ്രതിയുമായി പോയ പൊലീസ് വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചു. പാമ്പുകടിയേറ്റ കാനം കാപ്പുകാട് പ്രദീപിന്റെ ഭാര്യ രേഷ്മയെയാണ്  ചങ്ങനാശേരി പോലീസ് മാര്‍സ്ലീവാ മെഡിസിറ്റിയില്‍ എത്തിച്ച് ജീവന്‍ രക്ഷിച്ചത്. 

                                    

ബുധനാഴ്ച രാത്രി 10.3 ഒടെ വീട്ടുമുറ്റത്ത് വച്ചാണ് രേഷ്മയെ പമ്പു കടിച്ചത്. ആംബുലന്‍സ് വിളിച്ച ശേഷം ഭര്‍ത്താവ് പ്രദീപ് രേഷ്മയെ എടുത്ത് റോഡിലെത്തി കാത്തുനില്‍ക്കുന്നതിനിടയിലാണ് പൊലീസ് ജീപ്പ് എത്തുന്നത്. വജ്രാഭരണ മോഷണക്കേസിലെ പ്രതിയെ പൊന്‍കുന്നം സബ്ജയിലില്‍ എത്തിക്കുന്നതിനായി പോവുകയായിരുന്നു പോലീസ് വാഹനം. 


ചങ്ങനാശേരി SI TM എബ്രഹാമിന്റെ  നേതൃത്വത്തിലുള്ള പോലീസ് സംഘം രേഷ്മയെ പോലീസ് ജീപ്പില്‍ വാഴൂര്‍ TMM ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സ്‌ക്കായി മാര്‍സ്ലീവാ മെഡിസിറ്റിയിലുമെത്തിക്കുകയായിരുന്നു. Sl   TM എബ്രഹാം , CPO മാരായ Mഷമിര്‍ , B ബൈജു എന്നിവരാണ് പ്രതിയുമായി പോകുന്നതിനിടയിലും സന്മനസ്സോടെ ഒരു ജീവന്‍ രക്ഷിക്കാന്‍ തയ്യാറായി പോലീസ് സേനയ്ക്ക്  മാതൃകയായത്.





Post a Comment

0 Comments