ജില്ലാ പഞ്ചായത്തംഗം ജോസ് മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്‍കുന്ന സ്‌നേഹദീപം ഭവന പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന 47 മുതല്‍ 50 വരെയുള്ള സ്‌നേഹ വീടുകളുടെ ശിലാസ്ഥാപനം നടന്നു. 49-ാമത് വീടിന്റെ ശിലാസ്ഥാപനം മുത്തോലി പഞ്ചായത്തിലെ മീനച്ചിലില്‍ ഫ്രാന്‍സിസ് ജോര്‍ജ് Mp നിര്‍വഹിച്ചു. സ്നേഹദീപം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ മനുഷ്യസേവനത്തിന്റെ യഥാര്‍ത്ഥ നേര്‍സാക്ഷ്യമാണെന്ന് . ഫ്രാന്‍സിസ് ജോര്‍ജ് എം.പി. അഭിപ്രായപ്പെട്ടു. സെബാസ്റ്റ്യന്‍ പുരയിടം നല്‍കിയ സ്ഥലത്താണ് മുത്തോലി പഞ്ചായത്തിലെ പത്താം സ്നേഹവീടിന്റെ നിര്‍മ്മാണം ആരംഭിച്ചത്.
മീനച്ചില്‍ പള്ളി വികാരി ഫാ. തോമസ് പരുത്തിപ്പാറ, ശിലയുടെ വെഞ്ചിരിപ്പ് നടത്തി. സ്നേഹദീപം മുത്തോലി പ്രസിഡന്റ് സന്തോഷ് കാവുകാട്ട് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. 47-ാം സ്നേഹവീടിന്റെ ശിലാസ്ഥാപന കര്‍മ്മം കൊഴുവനാല്‍ പഞ്ചായത്തിലെ മേവടയില്‍ ചേര്‍പ്പുങ്കല്‍ പബ്ലിക് ലൈബ്രറി പ്രസിഡന്റ് കെ.ജെ. ജോണ്‍ കോയിക്കല്‍ നിര്‍വ്വഹിച്ചു. കൊഴുവനാല്‍ പഞ്ചായത്തില്‍ സ്നേഹദീപം പദ്ധതിയില്‍ നിര്‍മ്മിക്കുന്ന 25-ാം സ്നേഹവീടാണിത്. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. 48-ാം സ്നേഹവീടിന്റെ ശിലാസ്ഥാപന കര്‍മ്മം കരൂര്‍ പഞ്ചായത്തിലെ ഇടനാട്ടില്‍ മാണി.സി. കാപ്പന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. ഡേവീസ് പാലാത്ത്, ഭരണങ്ങാനം സംഭാവന നല്‍കിയ സ്ഥലത്ത് നിര്‍മ്മിക്കുന്ന കരൂര്‍ പഞ്ചായത്തിലെ ആദ്യ സ്നേഹവീടാണിത്. യോഗത്തില്‍ സ്നേഹദീപം കരൂര്‍ പ്രസിഡന്റ് ജോര്‍ജ് പുളിങ്കാട് അദ്ധ്യക്ഷത വഹിച്ചു. 50-ാം സ്നേഹവീടിന്റെ ശിലാസ്ഥാപനം മീനച്ചില്‍ പഞ്ചായത്തിലെ പൂവരണിയില്‍ ബ്രില്യന്റ് സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ സ്റ്റീഫന്‍ ജോസഫ് നിര്‍വ്വഹിച്ചു. പൂവരണി തിരുഹൃദയ മഠം സംഭവാന നല്‍കിയ ആറ് സെന്റ് സ്ഥലത്താണ് സ്നേഹദീപം പദ്ധതിപ്രകാരമുള്ള മീനച്ചില്‍ പഞ്ചായത്തിലെ ആദ്യസ്നേഹവീടിന്റെ നിര്‍മ്മാണം നടക്കുന്നത്. യോഗത്തില്‍ സ്നേഹദീപം മീനച്ചില്‍ പ്രസിഡന്റ് ഷിബു പൂവേലില്‍ അദ്ധ്യക്ഷത വഹിച്ചു. പൂവരണി പള്ളി വികാരി ഫാ. മാത്യു തെക്കേല്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ റവ.സി. ലിസ്ബത്ത് കടൂക്കുന്നേല്‍ മീനച്ചില്‍ പഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments