Breaking...

9/recent/ticker-posts

Header Ads Widget

ചിത്രരചനാമത്സരം സംഘടിപ്പിക്കുന്നു.

 


ഏറ്റുമാനൂര്‍ എസ്.പി. പിള്ള സ്മാരക ട്രസ്റ്റിന്റെയും ജനകീയ വികസന സമിതിയുടെയും നേതൃത്വത്തില്‍ കുട്ടികള്‍ക്കായി പെന്‍സില്‍ ചിത്രരചനാമത്സരം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 22-ന് രാവിലെ ഒന്‍പത് മുതല്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ മത്സരങ്ങള്‍  നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചലച്ചിത്ര കലാസംവിധായകന്‍ സാബു രാമന്‍ ഉദ്ഘാടനം ചെയ്യും. 

                                    

എസ്.പി.പിള്ള സ്മാരക ട്രസ്റ്റ് പ്രസിഡന്റ് ഗണേശ് ഏറ്റുമാനൂര്‍ അധ്യക്ഷത വഹിക്കും. മത്സരത്തില്‍ പങ്കെടുക്കുന്നതിന് ഫീസും രജിസ്ട്രഷനും  ഉണ്ടായിരിക്കുന്നതല്ല. ഹൈസ്‌കൂള്‍, പ്ളസ് വണ്‍, പ്ളസ്ടൂ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. രാവിലെ 8.30-ന് മുന്‍പായി ഹാളില്‍ എത്തിച്ചേരണം. അന്നുതന്നെ വിധിനിര്‍ണ്ണയം നടത്തി ജേതാക്കള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കും. വികസനസമിതി ഭാരവാഹികളായ ബി.രാജീവ്, ജി.ജഗദീഷ്, എം.എന്‍.പ്രകാശ് മണി, എസ്.ജെ.ശ്രീലഷ്മി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.


.





Post a Comment

0 Comments