തുടര്‍ന്നു നടന്ന ഗുരുവന്ദനം ചടങ്ങില്‍ അധ്യാപകരായ പി.ടി ദേവസ്യ, ജേക്കബ് ജോസഫ്, ജൂലിയാമ്മ സെബാസ്റ്റ്യന്‍, പി.കെ ജോര്‍ജ്, കെ.പി ദേവസ്യ, കെ. സി ജോണ്‍ എന്നിവരെ സ്മരണിക നല്‍കി ആദരിച്ചു. പോയ കാലത്തിന്റെ നന്മകളും ഗൃഹാതുര സ്മരണകളും അധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കുവെച്ചു. പഴയ ഗാനങ്ങള്‍ കോര്‍ത്തിണക്കി ഗീതം- സംഗീതം പരിപാടിയും അവതരിപ്പിച്ചു. 10-B അലോഷ്യന്‍സ് സെക്രട്ടറി വി മധുസൂദനന്‍ നായര്‍ ട്രഷറര്‍ രാജു തോമസ് വൈസ് പ്രസിഡണ്ട് കുഞ്ഞുമോന്‍ പി.ടി, എ. സി ജോര്‍ജ്, ജോണി ജോസഫ്, മുഹമ്മദ് ഇസ്മയില്‍ എന്നിവര്‍ പ്രസംഗിച്ചു.
0 Comments