Breaking...

9/recent/ticker-posts

Header Ads Widget

ബൈക്കും ഗ്യാസ് ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പാക്കില്‍ സ്വദേശിയായ യുവാവ് മരണമടഞ്ഞു.

 


മുളങ്കുഴയില്‍ ബൈക്കും ഗ്യാസ് ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പാക്കില്‍ സ്വദേശിയായ യുവാവ് മരണമടഞ്ഞു. പാക്കില്‍ ഉപ്പഴിത്തറ ചെറുക്കാത്തറ വീട്ടില്‍ ജോണ്‍സണ്‍ ചെറിയാന്റെ മകന്‍ നിഖില്‍ ജോണ്‍സണ്‍ (25) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.15 ഓടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തേയ്ക്കു വരികയായിരുന്ന ഗ്യാസ് ടാങ്കര്‍ ലോറിയുടെ മുന്നില്‍ നിയന്ത്രണം നഷ്ടമായ ബൈക്ക് മറിയുകയായിരുന്നു. ബൈക്ക് മറിഞ്ഞതോടെ റോഡിലേയ്ക്കു വീണ നിഖിലിന്റെ തലയിലൂടെ ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങി.

                                    



 നാട്ടുകാര്‍ വിവരം അറിയിച്ചതോടെ അഗ്‌നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി അഗ്‌നിരക്ഷാ സേനയുടെ ആംബുലന്‍സിലാണ് മൃതദേഹം ആശുപത്രിയിലേയ്ക്കു മാറ്റിയത്. തുടര്‍ന്ന്, അഗ്‌നിരക്ഷാ സേനാ സംഘം തന്നെ റോഡ് കഴുകി വൃത്തിയാക്കുകയും ചെയ്തു. അപകടത്തെ തുടര്‍ന്ന് എം.സി റോഡില്‍ ഏറെ നെരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ചിങ്ങവനം പൊലീസ് സ്ഥലത്ത് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.






Post a Comment

0 Comments