Breaking...

9/recent/ticker-posts

Header Ads Widget

ദേശീയ അധ്യാപക ദിനാചരണം നടത്തി.

 


ലയണ്‍സ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തില്‍ ദേശീയ അധ്യാപക ദിനാചരണം നടത്തി. മേലുകാവ് ഹെന്ററി ബേക്കര്‍ കോളേജ് അങ്കണത്തില്‍ നടന്ന സമ്മേളനം ലയണ്‍സ് 318 B  ചീഫ് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്തു. 

                                    

ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് മാത്യു പരവരാകത്ത് അധ്യക്ഷനായിരുന്നു കോളേജ് ബര്‍സാര്‍ റവ: സൈമണ്‍ പി ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ജി എസ് ഗിരീഷ്‌കുമാറിനെ ക്ലബ് പ്രസിഡന്റ് മനോജ് മാത്യു പരവരാകത്തും കോളേജ് ബര്‍സാര്‍ റവ: സൈമണ്‍ പി ജോര്‍ജ്ജും ചേര്‍ന്ന് പൊന്നാടയണിയിച്ച് ആദരിച്ചു.


 ബ്രില്ലന്റ് സ്റ്റഡി സെന്റര്‍ മാത്‌സ് വിഭാഗം ഹെഡും, അരുവിത്തുറ ലയണ്‍സ് ക്ലബ് ബോര്‍ഡ് മെമ്പറുമായ പ്രൊഫസര്‍ റോയി തോമസ് കടപ്ലാക്കലിനെയും,  MDCMS ഹൈസ്‌ക്കൂള്‍ പൂര്‍വ്വ അധ്യാപകരായ അമ്പഴശ്ശേരില്‍ ബേബി, ഏലിയാമ്മ ടീച്ചര്‍, മേലുകാവ് സെന്റ് തോമസ് യു പി സ്‌കൂള്‍ പൂര്‍വ്വ അധ്യാപകന്‍ കെ ജെ ജോസഫ് , എടത്വ കോളേജ് മുന്‍ പ്രൊഫസര്‍ ഡോക്ടര്‍ കുര്യാച്ചന്‍ ജോര്‍ജ്ജ് വലിയമംഗലത്തെയും ആദരിച്ചു. ക്ലബ് സെക്രട്ടറി മനേഷ് കല്ലറക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ റ്റിറ്റോ തെക്കേല്‍ മുന്‍ പ്രസിഡന്റ് അരുണ്‍ കുളമ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.





Post a Comment

0 Comments