Breaking...

9/recent/ticker-posts

Header Ads Widget

തലപ്പലം പഞ്ചായത്തില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു.



പാലാ മരിയസദനം നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനായി ഒക്ടോബര്‍ 10 ന് നടക്കുന്ന ധനസമാഹരണ യജ്ഞം വിജയിപ്പിക്കുന്നതിനായി തലപ്പലം പഞ്ചായത്തില്‍  ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എല്‍സമ്മ തോമസ് അദ്ധ്യക്ഷയായിരുന്നു. 


വൈസ് പ്രസിഡന്റ് സ്റ്റെല്ല ജോയി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ്, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജോമി ബെന്നി, മെമ്പര്‍ മാരായ സതീഷ് KB, കൊച്ചു റാണി ജെയ്‌സണ്‍,, റെസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ഡോക്ടര്‍ V A ജോസ് വേണാട്ടു മറ്റം, KPN സുരേഷ്,, ദേവയാനി C.A,, TM തോമസ് താളനാനി, മരിയ സദനം സയറക്ടര്‍ സന്തോഷ് മരിയ സദനം, പാലാ നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍, നിഖില്‍ സെബാസ്റ്റ്യന്‍, പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ ക്രിയാത്മകമായ രീതിയില്‍ കഴിയുന്നത്ര പണം സമാഹരിക്കാന്‍ യോഗം തീരുമാനിച്ചു.

Post a Comment

0 Comments