Breaking...

9/recent/ticker-posts

Header Ads Widget

അന്തരിച്ച തെക്കെക്കുറ്റ് TK കരുണാകരന് അന്ത്യാഞ്ജലി.



        അദ്ധ്യാപകനും കിടങ്ങൂരിലെ കലാസാഹിത്യ സാംസ്ക്കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യവുമായിരുന്ന അന്തരിച്ച തെക്കെക്കുറ്റ് TK കരുണാകരന് (കരുണൻ സാർ) ശിഷ്യരും സഹപ്രവര്‍ത്തകരും അന്ത്യാഞ്ജലിയര്‍പ്പിച്ചു. കിടങ്ങൂര്‍ PKV ലൈബ്രറിയില്‍ പൊതുദര്‍ശനത്തിനെത്തിച്ചപ്പോള്‍ നിരവധിയാളുകളാണ് കരുണൻ സാറിന് ആദരാഞ്ജലികൾ അര്‍പ്പിക്കാനെത്തിയത്. 35 വര്‍ഷക്കാലം NSS ന്റെ വിവിധ വിദ്യാലയങ്ങളില്‍ സേവനമനുഷ്ടിച്ച കരുണാകരന്‍ സാര്‍  1999 ല്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച ശേഷം PKV ലൈബ്രറിയിലെ ബാലവേദിയിലൂടെ പുതുതലമുറയ്ക്ക് പുസ്തകവായനയിലും സാഹിത്യരചനകളിലുമെല്ലാം താല്പര്യം വര്‍ദ്ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. 


                                    

കുട്ടികള്‍ക്കായി ഇരുപത്തിയൊന്നോളം ഏകാംഗനാടകങ്ങള്‍ രചിച്ചിട്ടുണ്ട്. വിവിധ വേദികളില്‍ അവതരിപ്പിക്കപ്പെട്ട  പുറപ്പാട്, സ്ത്രീപര്‍വ്വം, ചൊല്ലിയാട്ടം തുടങ്ങിയ നാടകങ്ങളുടെ രചനയും സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട് . കവിതാരചനയിലും അക്ഷരശ്ലോകരംഗത്തും പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. PKV ലൈബ്രറിയുടെ പ്രവര്‍ത്തനങ്ങളിലും സാംസ്‌കാരിക സാഹിത്യരംഗങ്ങളിലും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച കരുണാകരന്‍ സാറിന്റെ വേര്‍പാട് ലൈബ്രറിക്കും നാടിനും വലിയ നഷ്ടമാണ് ഉളവാക്കിയിരിക്കുന്നതെന്ന് ലൈബ്രറി രക്ഷാധികാരി  NS ഗോപാലകൃഷ്ണന്‍ നായര്‍ പറഞ്ഞു.  സംസ്‌കാരകര്‍മ്മങ്ങള്‍ ബുധനാഴ്ച രാവിലെ 11.30 ന് കിടങ്ങൂരിലെ വീട്ടുവളപ്പില്‍ നടക്കും.


.





Post a Comment

0 Comments