Breaking...

9/recent/ticker-posts

Header Ads Widget

മൃതദേഹം കോട്ടയത്ത് എത്തിച്ചു.

 



കാഞ്ഞങ്ങാട് ട്രെയിന്‍ തട്ടിമരിച്ച ചിങ്ങവനം സ്വദേശികളുടെ മൃതദേഹം കോട്ടയത്ത് എത്തിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മൃതദ്ദേഹങ്ങള്‍ കോട്ടയത്ത് എത്തിച്ചത്. കാഞ്ഞങ്ങാട് റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി കോട്ടയം ചിങ്ങവനം  ചിങ്ങവനം പാലക്കുടിയില്‍ ഉപ്പായിയുടെ ഭാര്യ ചിന്നമ്മ (73), നീലംപേരൂര്‍ പരപ്പൂത്തറ പി.എ. തോമസിന്റെ ഭാര്യ ആലീസ് (61),  ചിങ്ങവനം കുഴിമറ്റം മങ്ങാട്ടയം റോബര്‍ട്ട് കുര്യാക്കോസിന്റെ ഭാര്യ ആന്‍ജലീന ഏബ്രഹാം (30) എന്നിവരാണ് മരിച്ചത്.


                                    

 ശനിയാഴ്ച  വൈകിട്ട് ഏഴോടെയായിരുന്നു സംഭവം. വിവാഹച്ചടങ്ങില്‍ പങ്കെടുത്തശേഷം കോട്ടയത്തേയ്ക്ക് മടങ്ങുന്നതിനായി റെയില്‍വേ സ്റ്റേഷനിലേക്ക് വരുന്നതിനിടെയാണ് അപകടം. മൃതദ്ദേഹങ്ങള്‍ കോട്ടയം കരിപ്പാല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


.





Post a Comment

0 Comments