Breaking...

9/recent/ticker-posts

Header Ads Widget

ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തില്‍ മാവിന്‍ തൈകള്‍ നട്ടു

 


അധ്യാപകദിനത്തില്‍ ഉഴവൂര്‍ പഞ്ചായത്ത് അതിര്‍ത്തിയില്‍ സേവനം ചെയ്യുന്ന ഗുരുക്കന്മാരെ ആദരിക്കാനായി ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തില്‍ മാവിന്‍ തൈകള്‍ നട്ടു. അധ്യാപനത്തിലൂടെ നാടിന് സമ്മാനിക്കുന്ന അറിവിനും സേവനത്തിനുമുള്ള നന്ദിയും ആദരവുമറിയിച്ച് പഞ്ചായത്ത് പ്രദേശത്തെ ഒന്‍പത്  സ്‌കൂളുകളിലുമെത്തി  ഗുരുമാവ് എന്ന പേരിലാണ് മാവിന്‍തൈകള്‍ നട്ടത്. 


                                    

അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമൊപ്പം ലൈബ്രറി പ്രവര്‍ത്തകരും ചേര്‍ന്ന് ഗുരുമാവ്  നട്ടുനനച്ചു. ഗുരുവന്ദനവും പ്രകൃതിസംരക്ഷണ സന്ദേശവുമായി അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും  വേറിട്ട അനുഭവമായി മാറുകയായിരുന്നു ലൈബ്രറി പ്രസിഡന്റ് ഡോ.സിന്ധുമോള്‍ ജേക്കബ്, സെക്രട്ടറി കെ.സി ജോണി, വൈസ് പ്രസിഡന്റ് സൈമണ്‍ പരപ്പനാട്ട്, ഷാജി പന്നിമറ്റത്തില്‍ എന്നിവര്‍ ചേര്‍ന്നാണ് സ്‌കൂളുകളിലെത്തി അധ്യാപകരെ നേരില്‍ക്കണ്ട് ആദരവറിയിക്കുകയും സേവനസ്മരണകള്‍ ജ്വലിപ്പിക്കാന്‍ മാവിന്‍തൈ സ്‌കൂള്‍ വളപ്പില്‍ നട്ട് നനച്ചതും. 


സെക്രട്ടറി കെ.സി ജോണി, ഒഎല്‍എല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.ജെ ബിനോയി, ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഷാജു ജോസഫ്, സെന്റ് ജോവാനാസ് ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ പ്രദീപ, സെന്റ് സ്റ്റീഫന്‍സ് എല്‍പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിനി മാത്യു, മോനിപ്പള്ളി എന്‍എസ്എസ് എല്‍പിസ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഡാലിയ സുനില്‍, മോനിപ്പള്ളി ഹോളിക്രോസ് LPS ജൂസി തോമസ്, മോനിപ്പള്ളി ഗവ.എല്‍പിഎസ് കെ.ആര്‍ ശോഭന, ചീങ്കല്ലേല്‍ സെന്റ് തോമസ് എല്‍പിഎസ് ഹെഡ്മാസ്റ്റര്‍ ജോസ് രാഗാദ്രി എന്നിവരും പങ്കെടുത്തു





Post a Comment

0 Comments