Breaking...

9/recent/ticker-posts

Header Ads Widget

ഓണാഘോഷ പരിപാടികള്‍ നടന്നു



ഏറ്റുമാനൂര്‍ വടക്കേനട റസിഡന്റസ് വെല്‍ഫയര്‍  അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ ഏറ്റുമാനൂര്‍ ശര്‍മ്മാസ് ഓഡിറ്റോറിയത്തില്‍ നടന്നു. പൂക്കളം, കലാകായിക മത്സരങ്ങള്‍, വടംവലി, ഓണസദ്യ, കലാവിരുന്ന്  എന്നിവ ഓണാഘോഷത്തിന്റെ ഭാഗമായി നടന്നു. ഉച്ചക്ക് ശേഷം നടന്ന  കുടുംബ സംഗമം സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി  വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ്  മനോരമ തമ്പുരാട്ടി  അധ്യക്ഷത വഹിച്ചു. 


വയനാട് ദുരന്തബാധിതര്‍ക്ക് വേണ്ടി അസോസിയേഷന്‍ അംഗങ്ങളുടെ വകയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന സമ്മേളനത്തില്‍ വച്ചു മന്ത്രി വി എന്‍ വാസവന് കൈമാറി.  ഏറ്റുമാനൂരപ്പന്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഹേമന്ദ് കുമാര്‍ ഓണ സന്ദേശം നല്‍കി. ഏറ്റുമാനൂര്‍ നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന ഷാജി,  വാര്‍ഡ് കൗണ്‍സിലര്‍ സുരേഷ് ആര്‍ നായര്‍, അസോസിയേഷന്‍ സെക്രട്ടറി  രഞ്ജിത് ഡി,  ട്രഷറര്‍ കെ എന്‍ സോമദാസ്  എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തില്‍ വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും,  കലാകായിക മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.

Post a Comment

0 Comments