കിടങ്ങൂര്‍ കൂത്താട്ടുകുളം റോഡില്‍ വാലേപ്പടി ഭാഗത്ത് വര്‍ഷങ്ങളായി തകര്‍ന്നുകിടന്നിരുന്ന പാലത്തിന്റെ കൈവരികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുന്നു. ലോറി ഇടിച്ചാണ് പാലത്തിന്റെ കൈവിരികള്‍ തകര്‍ന്നത്. നെടുമ്പാശ്ശേരിയിലേയ്ക്കുള്ള നിരവധി ദീര്‍ഘദൂര വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.
കുത്തനെയുള്ള ഇറക്കങ്ങളും വളവുകളും ഉള്ള റോഡായതിനാല്‍ അപകട സാധ്യതയും ഏറെയാണ്. പാലത്തിന്റെ കൈവരി തകര്‍ന്ന അപകടത്തെ തുടര്‍ന്ന് , ലോറി ഉടമയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കിയിരുന്നു. എന്നാല്‍ പണികള്‍ കൈവരികള്‍ പുനസ്ഥാപിക്കാന്‍ അധികൃതര്‍ തയാറാകാതിരുന്നത് പിഡബ്ല്യുഡിയുടെ അനാസ്ഥയാണെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. കൈവരികള്‍ തകര്‍ന്നു കിടക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നതായി സ്റ്റാര്‍ വിഷന്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
.
0 Comments