Breaking...

9/recent/ticker-posts

Header Ads Widget

സഹജീവികള്‍ക്ക് സാന്ത്വനമേകി വള്ളിക്കാട് റെയിന്‍ബോ സ്വയം സഹായ സംഘം



 ഓണാഘോഷം ഒഴിവാക്കി സഹജീവികള്‍ക്ക് സാന്ത്വനമേകി  വള്ളിക്കാട് റെയിന്‍ബോ സ്വയം സഹായ സംഘം. സംഘത്തിന്റെ പത്താമത് വാര്‍ഷികത്തോടനുബന്ധിച്ച്  രണ്ട് വീല്‍ ചെയറുകള്‍ ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് കൈമാറി.  ഓണാലോഷം ഒഴിവാക്കിയാണ് വീല്‍ ഏറ്റുമാനൂര്‍ ഫാമിലി ഹെല്‍ത്ത് സെന്ററിന് വീല്‍  ചെയറുകള്‍ നല്‍കിയത്.  

                                    

നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന ഷാജിയില്‍ നിന്നും ഏറ്റുമാനൂര്‍ വള്ളിക്കാട് ഫാമിലി ഹെല്‍ത്ത് സെന്റര്‍ സൂപ്പര്‍വൈസര്‍   ജയിന്‍ കെ.എ, ഹെഡ് നേഴ്‌സ് പ്രിയ പി.ആര്‍. എന്നിവര്‍ വീല്‍ ചെയറുകള്‍ ഏറ്റുവാങ്ങി  റെയിന്‍ബോ സ്വയം സഹായ സംഘം പ്രസിഡണ്ട് ബിനോയ് തോമസി,സെക്രട്ടറി മനോജ് കുമാറിര്‍  കമ്മിറ്റി അംഗങ്ങളായ പി. പി.ഉണ്ണികൃഷ്ണന്‍ സജി തോമസ്,പ്രസാദ് ടി.പി,എം.ഐ അജിത്ത്, സിബി. ചെറിയാന്‍,ശിവരാജ് മോഹനന്‍. എന്നിവര്‍ ചടങ്ങില്‍പങ്കുചേര്‍ന്നു.


.





Post a Comment

0 Comments