ഭരണങ്ങാനം വേഴങ്ങാനം വീനസ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓണാഘോഷം, നാടിന് ആഘോഷമായി. മൊബൈലിലും ടിവിയിലും മുഴുകുന്ന പുതു തലമുറയെ, പഴയകാലത്തെ ആഘോഷങ്ങളിലേയ്ക്ക് തിരികെയെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ഓണത്തോട് അനുബന്ധിച്ച് കലാകായിക പരിപാടികള്‍ ഒരുക്കിയത്.
ജൂണിയര്‍ സീനിയര്‍ വിഭാഗങ്ങളിലായി ബാഡ്മിന്റണ്‍, വോളിബോള്‍, ടെസ്, കാരംസ്, വടംവലി മല്‍സരങ്ങള്‍ നടന്നു. കുട്ടികള്‍ക്കായി പൂക്കളമല്‍സരവും നടത്തി. തിരുവോണദിനത്തില്‍ ചൂണ്ടച്ചേരി സഹകരണബാങ്ക് പരിസരത്ത് നിന്നും മാവേലി മന്നന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ഘോഷയാത്രയും സംഘടിപ്പിച്ചു . വേഴാങ്ങാനം നഴ്‌സറി പരിസരത്ത് കൂടിയ സമ്മേളനം മാണി സി കാപ്പന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സിനിമാതാരം ചാലി പാലാ, വാര്‍ഡ് മെംബര്‍ ബീന ടോമി, ക്ലബ്ബ് രക്ഷാധികാരി ടോമി ഫ്രാന്‍സിസ് പൊരിയത്ത്, ലാലി മൈക്കിള്‍, സാബു ജോസഫ് ഔസേപ്പറമ്പില്‍, സി ജെ മാര്‍ട്ടിന്‍, ഉണ്ണി കുളപ്പുറം, ജിജി തെങ്ങുംപള്ളി, സിഡി ദേവസ്യ, അനൂപ് കറിക്കാട്ട്, വില്‍ഫി മൈക്കിള്‍, മാത്യു മുളക്കുന്നം,ദിനകരന്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.
ക്ലബ്ബ് പ്രസിഡന്റ് ബേബി പനമ്പാറ, സെക്രട്ടറി റോയി കൊട്ടാരം, ജോയിന്റ് സെക്രട്ടറി ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. മല്‍സരങ്ങളിലും പരിപാടികളിലും പെണ്‍കുട്ടികളുടെയടക്കം കുട്ടികളുടെയും നാട്ടുകാരുടെയും സജീവസാന്നിധ്യം സംഘാടകര്‍ക്ക് വലിയ ആവേശവും ആത്മവിശ്വാസവും പകര്‍ന്നതായി സെക്രട്ടറി റോയി കൊട്ടാരം പറഞ്ഞു. മല്‍സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പായസവിതരണവും നടന്നു. സമ്മേളന ശേഷം നടത്തിയ വടംവലി മല്‍സരം ആവേശം പകര്‍ന്നു.
0 Comments